Monday, 10 September 2012

കോഹിനൂര്‍ രത്നം - ഇന്ത്യയ്ക്ക് ഇംഗ്ളണ്ടിനോടും ആകാം സമ്മര്‍ദ്ദം.ല്ലേ?

 
 
"ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വവിഖ്യാത പെയിന്റിംഗ് 'മൊണാലിസ'യെ ഇറ്റലിക്കു തിരികെ നല്കാന്‍ ഫ്രാന്‍സിനുമേല്‍ സമ്മര്‍ദ്ദമേറുന്നു." അപ്പോള്‍ മ്മടെ കോഹിനൂര്‍ രത്നം ഇന്ത്യയ്ക്ക് തിരികെ നല്‍കാന്‍ ഇംഗ്ളണ്ടിനോടും ആകാം സമ്മര്‍ദ്ദം.ല്ലേ?
 
 

Friday, 24 August 2012

ഇതിനാകും പഴമക്കാര് നനഞ്ഞിടം കുഴിക്കുക എന്ന് പറയുന്നത്!

തിനൊന്നു ദിവസം നീണ്ട അവധിയൊപ്പിച്ചെടുത്തതാ...  നാല് ദിവസം പിള്ളേരേം കൊണ്ടു ഒരു കറക്കം,  രണ്ടു ദിവസം ഭാര്യാ മണിയുടെ പരിഭവം തീര്‍ക്കാന്‍ കടകളില്‍ ഒപ്പമുള്ള ‍പോക്ക്......., പിന്നെ ഒരു ദിവസം മടിപിടിച്ചുറക്കം,  കുറെയേറെ ചിന്താതന്തുക്കളുടെ അഴിച്ചെടുക്കല്‍,  മൂന്നു വിശകലനം, രണ്ടു അവതാരിക, അഞ്ചു ലേഖനം, പിന്നെ, കുറെ വിലപ്പെട്ട രേഖകളുടെ തരംതിരിക്കല്‍, സൂക്ഷിക്കല്‍......, ഒരു പാടു കാര്യങ്ങള്‍ ആലോചിച്ചു വച്ചതാ... പക്ഷെ.., തേങ്ങാക്കൊല....  എല്ലാം കുളം.... ദാ ഏഴുദിവസം ആയി, ഒന്നും നടന്നിട്ടില്ല.... അവധി തുടങ്ങിയപ്പോള്‍ നേരെ കുരിശും കുടയും പിടിച്ചോണ്ടു അവധിയാണെന്നറിഞ്ഞിട്ടു തിരക്കി വന്ന പോലെ എത്തിയിരിക്കുന്നു.... കുറെ സഹായ അപേക്ഷകള്‍... അതിന്റെ പുറകെ തീര്‍ന്നു ദിവസം ഏഴ്.  അതും പോരാഞ്ഞു ഇടയ്ക്ക് വന്നു ചാടിയ നാട്ടുകാരുടെ പ്രശ്നങ്ങള്‍....  ഇനിയുമുള്ള നാല് ദിവസങ്ങള്‍ പോരാതെ വരും ഇതെല്ലാം തീര്‍ക്കാന്‍...!
 
എന്റെ എല്ലാ ആലോചനകളും....., എഴുത്തുകള്‍, വായന, കുട്ടികള്‍ക്കും ഭാര്യയ്ക്കുമൊപ്പമുള്ള അവരുടെ സമയം... ഉറക്കം... എല്ലാം തകിടം മറിച്ചു..... ഇത് വരെ ഒന്ന് സ്വസ്ഥമായി ഉറങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല....എന്താ എനിക്ക് മാത്രം ഇങ്ങനെ....? അല്ല, അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ.... സ്വയം ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഇത്രയ്ക്ക് മടിയായിത്തുടങ്ങിയാലെങ്ങനാ പ്രിയപ്പെട്ടവരേ?
 
അറിയാതെ പറഞ്ഞു പോവ്വാ...
 


അറിയാതെ പറഞ്ഞു പോവ്വാ...
ഇതിനാകും പഴമക്കാര് നനഞ്ഞിടം കുഴിക്കുക എന്ന് പറയുന്നത്!

Wednesday, 15 August 2012

സ്വാതന്ത്ര്യത്തിന്റെ ബാക്കിപത്രം .....കാണേണ്ട കാഴ്ചകള്‍ ഇതിന്റെ പിന്നാമ്പുറത്തേതാണ്‌...

സ്വാതന്ത്ര്യത്തിന്റെ  ബാക്കിപത്രം .....
പക്ഷേ, കാണേണ്ട കാഴ്ചകള്‍ ഇതിന്റെ പിന്നാമ്പുറത്തേതാണ്‌..."സ്വാതന്ത്ര്യത്തിന്റെ 66 ആം ബാക്കിപത്രം .ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഈ വേളയിലും നമുക്ക് പങ്കിടാം കുറിച്ചു നേരം ഈ ദുഖവും ,കാരണം അവരും നമ്മുടെതാണ്‌"

എന്ന് വിലപിക്കുന്നവരോട്......
വേദനിക്കുന്നവരോടു ഐക്യം പ്രഖ്യാപിച്ചു കൊണ്ടു രണ്ടു വാക്ക് പറഞ്ഞോട്ടെ.... 

 ....കാണേണ്ട കാഴ്ചകള്‍ ഇതിന്റെ പിന്നാമ്പുറത്തേതാണ്‌......അത് മറക്കരുത്....
  
ശുദ്ധിയായി വസ്ത്രം ധരിക്കുകയും അരവയറല്ല, മുഴുപ്പട്ടിണിയായാലും കുഞ്ഞുങ്ങളെ പള്ളിക്കൂടത്തില്‍, അതും ഏറ്റവും നല്ലപള്ളിക്കൂടത്തിലയക്കുന്ന ഇടത്തരക്കാരെന്ന്, അഥവാ എ പി എല്‍ വിഭാഗക്കാരെന്നു വിളിക്കപ്പെടുന്ന, മാസത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ചങ്കു കലങ്ങുന്നവരുടെ മക്കള്‍....! ഒരു വശത്ത്.... 

മറുവശത്ത്,   അഞ്ഞൂറ് മുതല്‍  ആയിരം വരെ ദിവസവും പണിയെടുത്ത് മക്കളെ സൌജന്യമായി ആഹാരവും വസ്ത്രവുമടക്കം കിട്ടി പഠിപ്പിക്കാവുന്ന പള്ളിക്കൂടത്തില്‍ പോലും വിടാതെ,  കിട്ടുന്ന കൂലിയുടെ മുക്കാലും അന്നന്ന് തന്നെ വൈകുന്നേരം "നില്‍പ്പന്‍ ബാറുകളില്‍" ചിലവാക്കി, ഹോട്ടല്‍ ഭക്ഷണം കഴിച്ചു,  വഴിവക്കില്‍ മാത്രമേ ജീവിക്കൂ എന്ന് ശപഥമെടുത്തിരിക്കുന്നതുപോലെ സര്‍വ്വതന്ത്ര സ്വതന്ത്രമായി അഴിച്ചു വിട്ട കാളയെപ്പോലെ വിഹരിക്കുന്ന, മക്കളെ പിച്ചയെടുക്കാനും കളവിനും പഠിപ്പിക്കുന്ന മറ്റൊരു "ബി പി എല്‍" വിഭാഗം....

അങ്ങനെയുമിതിനൊരു വശമുണ്ടല്ലോ.....  അതും കാണണം.

വിദേശങ്ങളില്‍ ജോലി ചെയ്തു ജീവിക്കുന്ന ഭൂരിഭാഗം മലയാളികളും സ്വന്തം കുടുംബം തന്നെ കാണുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.  അവരില്‍ പലരും ജീവിക്കുന്ന അവസ്ഥകള്‍ ഇതിനേക്കാള്‍ കഷ്ടമായിട്ടും. വൃത്തിയായി നടക്കുന്ന, തെണ്ടാന്‍ ആത്മാഭിമാനം സമ്മതിക്കാതെ മുണ്ടുമുറുക്കിയുടുത്തു നടക്കുന്നവനെ, വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവന്‍....  എന്ന് പറയുമ്പോള്‍ ആളുകളും അറിയണം.... അവന്റെ ജീവിതം...  അവന്റെ വിഷമം...  എവിടെ?  ആര്‍ക്കറിയണം ഇതൊക്കെ?  എല്ലാം വെറും സ്വാതന്ത്ര്യദിന "ആശംസകളുടെ" ഭാഗം... നാളെ വേറൊരാഘോഷം വരും....    ഓണം വരും, വിഷു വരും....  എ പി എല്‍ കഴുത വോട്ടു ദിനം മാത്രം വിശേഷപ്പെട്ടവനാകും.... 

ആ ഒരു ദിവസം....  അന്ന് നീട്ടി നാലിങ്ക്വിലാബ് ചങ്കു പൊട്ടെയവന്‍ വിളിക്കും....  എന്നിട്ട് പെരുമഴയത്തൂടെ നടക്കും.... നനഞ്ഞു.....നനഞ്ഞു...   തന്റെ കണ്ണുനീരാരും കാണാതിരിക്കാന്‍....  അതുകണ്ടാലും ബി പി എല്‍ കാരും, പിന്നെ വോട്ടു തെണ്ടി കക്ഷി രാഷ്ട്രീയ തൊഴിലാളികളും പറയും.........  "അവന്റെ അഹങ്കാരം കണ്ടോ...". എന്ന്.....! 

പാവം! 

-- മീശക്കാരന്‍--
സ്വാതന്ത്ര്യത്തിന്റെ 66 ആം ബാക്കിപത്രം .ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഈ വേളയിലും നമുക്ക് പങ്കിടാം കുറിച്ചു നേരം ഈ ദുഖവും ,കാരണം അവരും നമ്മുടെതാണ്‌” എന്ന് വിലപിക്കുന്നവരോട്…… വേദനിക്കുന്നവരോടു ഐക്യം പ്രഖ്യാപിച്ചു കൊണ്ടു രണ്ടു വാക്ക് പറഞ്ഞോട്ടെ…. സ്വാതന്ത്ര്യത്തിന്റെ ബാക്കിപത്രം. പക്ഷേ, ……കാണേണ്ട കാഴ്ചകള്‍ ഇതിന്റെ പിന്നാമ്പുറത്തേതാണ്‌…
ദാ, ഇതൊന്നു വായിക്കൂ....

http://www.nrimalayalee.co.uk/jacob-ind-day-article.html


Tuesday, 14 August 2012

ശരിക്കും ഓരോഭാരതീയനും ചിന്തിക്കേണ്ട യഥാര്‍ത്ഥ ചിന്തകള്‍.

ശരിക്കും ഓരോഭാരതീയനും ചിന്തിക്കേണ്ട യഥാര്‍ത്ഥ ചിന്തകള്‍.


എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍....  ജയ്‌ ഹിന്ദ്‌!

Sunday, 12 August 2012

ഒന്നാമനും രണ്ടാമനും വെടിവെച്ച് വീഴ്ത്തി... ലണ്ടന്‍ ഒളിമ്പിക്സിലെ ഇന്ത്യയുടെ രത്നങ്ങള്‍.
ലണ്ടന്‍ ഒളിമ്പിക്സിലെ ഇന്ത്യയുടെ രത്നങ്ങള്‍.
വണ്‍.... ടൂ .... ത്രീ .... ഫോര്‍ .... ഫൈവ്‌ ............. സിക്സ്.............

ഒന്നാമനും രണ്ടാമനും വെടിവെച്ച് വീഴ്ത്തി ........

 മൂന്നാമന്‍ എതിരാളിയെ കാലില്‍ തൂക്കി മലര്‍ത്തിയടിച്ചു..........

നാലാമത്തെയാള്‍ എതിരാളിയെ ഷട്ടില്‍ ബാറ്റിന് കീഴ്പ്പെടുത്തി..........

അഞ്ചാമത്തെ പെണ്‍പുലി എതിര്‍ക്കാന്‍ വന്നവളെ മൂക്കിന് ഇടിച്ചുവീഴ്ത്തി.........
ആറാമന്‍ ഇടതു ചാടിമാറി, അകം തുറന്നു വലത്തു മാറി,എടുത്തു പൊക്കി താഴെയിട്ടപ്പോള്‍..... വീണ്ടും കിട്ടി, സുശീലമായ വെള്ളി....!

അങ്ങനെ ആകെ ആറെണ്ണം......


 സ്വര്‍ണ്ണമില്ലേലെന്താ വജ്രം പോലെയുള്ള തിളക്കമല്ലേ
 ഈ ആറെണ്ണത്തിന്...

അഭിനന്ദനങ്ങള്‍.


Proud of you All. (കടപ്പാട് : കുഞ്ചിത്തണ്ണിയിലെ മണിയാശാന്‍ :-) )
- മീശക്കാരന്‍ - 

Friday, 10 August 2012

Thursday, 9 August 2012

മുതലക്കണ്ണീരു കൊണ്ടു ഇത്തവണ രക്ഷപെടില്ല; മഞ്ഞപ്പത്രാധിപര്‍ കുടുങ്ങും.

:മലയാളി വിഷന്‍ ഡോട്ട് കോം - എന്‍ ആര്‍ ഐ ന്യൂസ്‌ ഇമ്പാക്റ്റ്:
മുതലക്കണ്ണീരു കൊണ്ടു ഇത്തവണ രക്ഷപെടില്ല; മഞ്ഞപ്പത്രാധിപര്‍ കുടുങ്ങും.

ഷാജന്‍ സ്കറിയായുടെ ബ്രിട്ടീഷ് മലയാളിയെന്ന മഞ്ഞപ്പത്രത്തിന്റെ നെറികെട്ട പത്ര പ്രവര്‍ത്തനത്തിനെതിരെ യു കെ മലയാളികള്‍ പ്രതികരിക്കുന്നു.

കഥ വിശദമായി അറിയാത്തവര്‍ ദാ, ഇത് വായിച്ചോളൂ....
http://www.malayaleevision.com/page.php?id=8778


Wednesday, 25 July 2012

ഇത് തലയിലെഴുത്ത്., ആര് വന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.

കക്ഷിഭേദം നോക്കാതെ എല്ലാ എമ്മെല്ലേമാരും 29000 രൂപയുടെ മൊബൈല്‍ ഫോണടക്കം ഒരു ലക്ഷം രൂപയോളം വരുന്ന സാധന സാമഗ്രികള്‍ സമ്മാനമായി വാങ്ങിയാണ് ഈ നിയമസഭാസമ്മേളന പ്രഹസനം നടത്തി പിരിഞ്ഞു പോയത്. 

തെറി വിളി, വാടാ പോടാ, കുതികാല്‍ വെട്ടു എന്നിവയൊക്കെ നടത്തിയതിന്റെ കൂലി! 

ഇങ്ങനെ വാരിക്കോരി കയ്യിട്ടു വാരുന്നത് പാവം ജനത്തിന്റെ നെഞ്ചത്തോട്ട് വൈദ്യുതി നിരക്കെന്നോ മറ്റെന്തെങ്കിലും നിരക്കെന്നോ പറഞ്ഞു കൂട്ടി പണ്ടാരടക്കും...

ഇത് തലയിലെഴുത്ത്.

ആര് വന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.  

Monday, 23 July 2012

പാന്‍പരാഗ്, സിഗരറ്റ്. അവിടം വരെ.... ഓക്കെ..... ഇതൊക്കെ . വേണ്ടത് തന്നെ.പാന്‍പരാഗ്, സിഗരറ്റ്.
അവിടം വരെ.... ഓക്കെ..... 
ഇതൊക്കെ  വേണ്ടത് തന്നെ.

പക്ഷെ ,
എങ്ങനെ മനസ്സമാധാനത്തോടെ
നിങ്ങടെ കൂടെക്കൂടും? 

അല്ല, നിങ്ങള്‍ തന്നെ പറ,  

നാളെ ഇത് സാധിച്ചു കഴിഞ്ഞാല്‍
അപ്പോള്‍ തുടങ്ങില്ലേ

ദേ ആ കള്ളും കൂടെ നിര്ത്തിയേക്കാന്‍? 

അല്ല, പറ, ശരിയല്ലേ? 

മനുഷ്യനെ സമാധാനമായിട്ട് രണ്ടു പെഗ്ഗടിച്ച് ജീവിക്കാന്‍ സമ്മതിക്കൂല്ല അല്ലെ? 

 പൊക്കോണം.... 

പട്ടിയെ അഴിച്ചു വിടും പറഞ്ഞേക്കാം...


Saturday, 21 July 2012

അച്യുതാനന്ദനും മകനും കള്ളപ്പണ മാഫിയാ....? കൂടെക്കിടക്കുന്നവര്‍ക്കേ രാപ്പനി അറിയൂ....?

...അച്യുതാനന്ദനും മകനും കള്ളപ്പണ മാഫിയാ...?
....കൂടെക്കിടക്കുന്നവര്‍ക്കേ രാപ്പനി അറിയൂ.... ?

മുന്‍പേതോ ഒരു ഭാവനയുള്ള കലാകാരന്‍ പാപ്പീ അപ്പച്ചാ എന്ന  സിനിമയിലെ
ഇന്നസെന്റിനെയും ദിലീപിനെയും വേഷം മാറ്റിയപ്പോള്‍! ഗൂഗിള്‍ സേര്‍ച്ചില്‍ കണ്ടത്.
റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത.


ദീപികയില്‍ വന്ന വാര്‍ത്ത.

      
ഇന്ത്യന്‍ റുപ്പീയില്‍ പണത്തോടാര്‍ത്തി മൂത്ത പ്രിഥ്വിരാജിന്റെ
കഥാപാത്രത്തെ അരുണ്കുമാറാക്കി സങ്കല്‍പ്പിച്ചാല്‍ ഇങ്ങനിരിക്കും?    

ഒന്നര വര്ഷം മുന്‍പ് തന്നെ, കേട്ട സത്യം വിളിച്ചു പറഞ്ഞ
മീശക്കാരനെ ഭള്ളു പറഞ്ഞവര്‍, അച്ചുമാമായുടെ കൊടിയ ആരാധകര്‍,
അച്ചുമാമാ എന്ന അസ്സല്‍ കള്ളപ്പണമാമായാണെന്ന് ,
സി പി എമ്മിന്റെ സ്വന്തം, അതും അച്ചു കൊണാപ്പന്റെ വീട്ടു മുറ്റത്ത്‌ തന്നെയുള്ളവര്,‍
പറയുന്നത് കാണുന്നില്ലേ?
ഇപ്പോഴെന്തു പറയുന്നു?.സത്യമാണോ എന്തോ...!


സ്മാരകം തുറന്നു വരും വീറുകൊണ്ടവാക്കുകള്‍,
ചോദ്യമായിവന്നലച്ചു,നിങ്ങള്കാലിടറിയോ?
രക്തസാക്ഷികള്ക്ക് ജന്മമേകിയ മനസ്സുകള്‍,
കണ്ണുനീരിന്ചില്ലുടഞ്ഞകാഴ്ചയായ് തകര്ന്നുവോ?


അതേ, കൂടെക്കിടക്കുന്നവര്‍ക്കേ രാപ്പനി അറിയൂ....?


(അഭിപ്രായം പറയണേ ) 

Monday, 25 June 2012

ടി പി വധത്തില്‍ പിണറായിക്കെതിരെ കേസെടുത്താലും അത്ഭുതമില്ല - എം വി ജയരാജന്‍. തീയില്ലാതെ പുകയുണ്ടാകുമോ?

 തീയില്ലാതെ പുകയുണ്ടാകുമോ?
"ടി പി വധത്തില്‍ പിണറായിക്കെതിരെ കേസെടുത്താലും അത്ഭുതമില്ല " 
: എം വി ജയരാജന്‍.

Wednesday, 20 June 2012

കപട സന്യാസിമാര്‍.... വത്തിക്കാനെന്തിനാ ചൂടാവുന്നെ? ബിഷപ്പിനെന്താ ബീച്ചില്‍ക്കുളിച്ചൂടെ?


(എന്‍ ആര്‍ ഐ മലയാളിയോട് കടപ്പാട്.http://www.nrimalayalee.co.uk/ )

                       
 

 
സ്ത്രീയോടൊത്ത് ബീച്ചില്‍ കുളിച്ചുകൊണ്ടിരുന്ന ബിഷപ്പിന്റെ ചിത്രം പുറത്തായി. അര്‍ജന്റീനിയന്‍ ബിഷപ്പ് ഫെര്‍ണാണ്ടോ മരിയ ബാര്‍ഗല്ലോ (59)യുടെ ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്. ഒരു മെക്‌സിക്കന്‍ ബീച്ചില്‍ വച്ച് സുന്ദരിയായ സ്ത്രീയോടൊത്ത് കുളിക്കുകയും സ്ത്രീയെ ചുംബിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ചിത്രങ്ങള്‍ പുറത്തായപ്പോള്‍ തന്നെ അതിലുളളത് താനല്ലന്ന് ഫെര്‍ണാണ്ടോ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കൂടുതല്‍ ചിത്രങ്ങള്‍ പുറത്തായതോടെ കൂടെയുണ്ടായിരുന്നത് തന്റെ പഴയൊരു സുഹൃത്താണന്നുളള വിശദീകരണമായി ഫെര്ണാണ്ടോ രംഗത്തെത്തി.


ബിഷപ്പിന്റെ പ്രവൃത്തി വത്തിക്കാനില്‍ രോഷമുണ്ടാക്കിയിട്ടുണ്ട്. സംഭവത്തെകുറിച്ച് വത്തിക്കാന്‍ വിശദമായി അന്വേഷിച്ച ശേഷം നടപടികളെടുക്കുമെന്ന് വത്തിക്കാന്‍ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ മെര്‍ലോ മോറീനോയിലെ റോമന്‍ കത്തോലിക്ക സഭയുടെ ബിഷപ്പാണ് ഫെര്‍ണാണ്ടോ. ബ്യൂണസ് അയേഴ്‌സ് അതിരൂപതയുടെ കീഴിലുളള ഫെര്‍ണാണ്ടോയുടെ ബിഷപ്പ് സ്ഥാനം തെറിക്കുമെന്നാണ് കരുതുന്നത്. 2011ലാണ് ചിത്രങ്ങളെടുത്തതെന്ന് ഫെര്‍ണാണ്ടോ വ്യക്തമാക്കി. ചിത്രത്തിലുളളത് തന്റെ പഴയൊരു സുഹൃത്താണ്. അത്തരത്തില്‍ ചിത്രത്തിന് വേണ്ടി പോസ് ചെയ്യുകമാത്രമാണ് ചെയ്തത്. ഇപ്പോള്‍ ചിത്രത്തിന്റെ മാന്യതയില്ലായ്മയും അനാവശ്യതയും തനിക്ക് മനസ്സിലാകുന്നുണ്ടെന്നും ഫെര്‍ണാണ്ടോ പറഞ്ഞു.


രണ്ട് വര്‍ഷം മുന്‍പ് മെക്‌സിക്കോയിലെ ഒരു ലക്ഷ്വറി ബീച്ചില്‍ വച്ചാണ് ഇരുവരുടേയും ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഒരു ബാല്യകാല സുഹൃത്തിനോട് ഒന്നിച്ച് സമയം ചെലവഴിച്ച ചിത്രങ്ങള്‍ പകര്‍ത്തി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് ഫോട്ടോയെടുത്തവരെന്ന് ഫെര്ണാണ്ടോ കുറ്റപ്പെടുത്തി. ആ സമയത്ത് അടുത്ത് മറ്റ് ആളുകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവരുടെ ചിത്രങ്ങളൊന്നും ഫോട്ടോഗ്രാഫര്‍ പകര്‍ത്താഞ്ഞത് മനപൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കാനായിട്ടാണന്നും ഇപ്പോഴും ആ സ്ത്രീയുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി.

മെക്‌സിക്കോയിലെ പസഫിക് തീരത്തുളള പ്യുവര്‍ട്ടോ വലാര്‍ട്ട എന്ന ആഡംബര റിസോര്‍ട്ടിലേക്കുളള വിനോദയാത്രക്ക് ആരാണ് ഫണ്ട് നല്‍കിയതെന്ന ചോദ്യത്തിന് ബിഷപ്പ് വ്യക്തമായ മറുപടി നല്‍കിയില്ല. ലാറ്റിനമേരിക്കയിലെ ദരിദ്രരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കാര്‍ടിയാസ് ലാറ്റിനോഅമേരിക്ക എന്ന സംഘടനയുടെ തലവന്‍ കൂടിയാണ് ഫെര്‍ണാണ്ടോ ബാര്‍ഗല്ലോ.

(എന്‍ ആര്‍ ഐ മലയാളിയോട് കടപ്പാട്.http://www.nrimalayalee.co.uk/ )

"സ്ത്രീയുമൊത്ത് ബീച്ചില്‍ കുളിക്കുന്ന
ബിഷപ്പിന്റെ ചിത്രം പുറത്ത്; വത്തിക്കാന് രോഷം"
കപട സന്യാസിമാര്‍....
വേശ്യാലയത്തില്‍ പോകുന്നവര്‍ ഇവരേക്കാള്‍ എത്രയോ മാന്യന്മാര്‍...
പലരുടെയും തനിനിറം ഇങ്ങനെ പുറത്തു വരും...
എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാനാവില്ല..
സത്യം ഇരുതല വാള്‍ പോലെയാണ്...

--മീശക്കാരന്‍--

Monday, 18 June 2012

--ഇത് താനെടാ നീതിയും ന്യായവും--
                  --ഇത് താനെടാ നീതിയും ന്യായവും--
    കാണുന്നതിന്റെയൊക്കെ പുറകേ മനുഷ്യാവകാശവും
    മാങ്ങാത്തൊലിയും പറഞ്ഞോണ്ട് നടക്കരുത്. 
തെറ്റ് ചെയ്യുന്നവന്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം
                -- മീശക്കാരന്‍ --


യെവന്മാര് ശരിയാക്വേല.

യെവന്മാര് ശരിയാക്വേല. യേത്.....?ഇനീപ്പം വെടി കൊണ്ട ജയരാജന്‍ ശുംഭന്‍ ജയരാജന്റെ വഴിയെ പോലീസിനെ മലം തീറ്റിക്കാന്‍ നടന്നു നടന്നു പാരഗണ്‍ ചെരുപ്പും വള്ളിപൊട്ടി, ജയിലിന്റെ പടിക്കു കാലും നീട്ടി. അച്ചുമാമന്റെ മാവേലേറ് വിജയന്‍റെ വീടിന്റെ ഉത്തരത്തേല്‍ത്തട്ടി, ഏറനാടന്‍ ഹംസയുടെ വഴീലെ പുല്ലു പോലും പറിച്ചു കളഞ്ഞു. കഷ്ടം.... ഇനീപ്പോ എന്നാ ചെയ്യും കുട്ടിക്കൊരങ്ങന്മാര് വാരുന്ന ചൂട് ചോറ് നക്കി നക്കി തിന്നുകയല്ലാതെ?
യെവന്മാര് ശരിയാക്വേല. യേത്........!
അതാണ്‌..... അതാണ്‌ മോനേ സി പി എം.!
-- മീശക്കാരന്‍ --

Monday, 11 June 2012

നിലവിളക്ക് കൊളുത്തി സ്മാര്‍ട്ടായി റബ്ബും മുനീറും ഒക്കെ കോഞ്ഞാട്ടയായി!

സ്മാര്‍ട്ട് സിറ്റി നിലവിളക്ക് കൊളുത്തി സ്മാര്‍ട്ടായി
റബ്ബും മുനീറും ഒക്കെ കോഞ്ഞാട്ടയായി!


നിലവിളക്കോ.....
ന്റെ റബ്ബേ...... ദെന്താപ്പോയീക്കാണണേ?
ഡോ, ഈ സൂത്രത്തിന്റെ പേര് അങ്ങനെ തന്നെയല്ലേ?


ഇനീപ്പോ ഈ ദുഫായിക്കാരന്‍ സ്മാര്‍ട്ടായിട്ട് സ്മാര്‍ട്ട്‌ സിറ്റീലെ വീടിനു ശിവഗംഗാന്നു പേരുമിട്ടു പൊറുതീം തുടങ്ങൂലോന്റെ റബ്ബേ....  എന്താപ്പോ ചെയ്ക? മുനീര്‍ സാഹിബും കൂട്ടരും കൊയയൂലോപ്പാ...

അള്ളാ ഈ പഹേനിതെന്താ ഈ കാണിക്കണെ....
ഞമ്മടെ തങ്ങള്‌ കണ്ടാല്‍ നാളെ പണികിട്ടൂലോ, ബെളക്ക്‌ കൊളുത്താന്‍ പാടൂല്ല കോയാ.... ഇതനക്കിനീം അറിയില്ലേന്നു പഹയാ....


-മീശക്കാരന്‍-

Tuesday, 5 June 2012

മുളകുപൊടിയും കറിക്കത്തിയും ഉലക്കയും പിന്നെ ശുംഭത്തരം അലങ്കാരമാക്കിയ ശുംഭന്‍ ജയരാജനും.

കൈയ്യടി വാങ്ങാന്‍ നിയമവാഴ്ച്ചയെ വെല്ലുവിളിക്കുന്നത്‌
ജനാധിപത്യത്തില്‍ ഭൂഷണമല്ല.
മുളകുപൊടിയും കറിക്കത്തിയും ഉലക്കയും പിന്നെ ശുംഭത്തരം അലങ്കാരമാക്കിയ ശുംഭന്‍ ജയരാജനും.

Monday, 4 June 2012

സഖാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ധാര്‍മ്മിക ഉത്തരവാദി അച്യുതാനന്ദന്‍?

ഒഞ്ചിയം ചെഗുവേരയുടെ വീട്ടില്‍ പോയത് അച്യുതാനന്ദന്‍ കുറ്റബോധത്തില്‍ നിന്നുളവായ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിട്ടോ?


Saturday, 2 June 2012

അങ്ങനെ അച്യുതാനന്ദനും കുലംകുത്തിയായി?

ഒഞ്ചിയം ചെഗുവേര സഖാവ് ടി പി ചന്ദ്രശേഖരന്റെ വീട്ടില്‍  രണ്ടു പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ വിലക്കുകള്‍ മറികടന്നു, (പിണറായി വിജയനും എസ് ആര്‍ പി യും) പോയി എം എം മണിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ അച്യുതാനന്ദന്‍ അമ്മായിയപ്പന്റെ വീട്ടില്‍ ചെന്ന് കുടുംബത്തെ ആശ്വസിപ്പിച്ചു! 
തന്റെ പാര്ട്ടിവിരുദ്ധ, അഥവാ സംസ്ഥാന നേത്രുത്വ വിരുദ്ധ നിലപാടുകള്‍ക്ക് കൂട്ടുനിന്ന ശക്തനായ ഒരു പിണിയാളെ, തന്റെ പാര്‍ട്ടിക്കാര്‍ തന്നെ കൊന്നു എന്ന് വിശ്വസിക്കുന്ന മനുഷ്യന്‍,   നെഞ്ചുപൊട്ടി നില്‍ക്കുന്ന വിധവയോട്,  അവരുടെ വീട്ടില്‍ ചെന്ന്, അവരുടെ മുന്‍പില്‍ രണ്ടു കൈയും കൂപ്പി നില്‍ക്കുന്ന ഈ ചിത്രത്തിന്.......  "എല്ലാറ്റിനും മാപ്പ്"  എന്നൊരടിക്കുറിപ്പല്ലേ കൂടുതല്‍ യോജിക്കുക?
ചെന്നിത്തല, ആന്റണി, ഉമ്മന്‍ ചാണ്ടി, ആര്യാടന്‍, ഗണേശന്‍, വയലാര്‍ രവി,  അങ്ങനെ പലരും ഈയിടെയായി അച്യുതാനന്ദനെക്കുറിച്ച് സുഖിപ്പിച്ചു പറഞ്ഞ വാക്കുകളും ഒടുവില്‍ മണിയുടെ കേസില്‍ അച്യുതാനന്ദന്റെ പേര് പോലും വലിച്ചിഴയ്ക്കില്ല എന്ന് പറഞ്ഞതും കൂടെ ചേര്‍ത്ത് വായിച്ചാല്‍,  പിടിവിട്ടുപോകുന്ന സ്വന്തം പേരിലുള്ള ആരോപണങ്ങളും ഭൂമിദാനക്കേസും മകന്റെ അഴിമതിക്കേസുകളും സ്ഥാനലബ്ധിയും ഒക്കെ പ്രശ്നമാകും, സി പി എം നേതൃത്വം ഇതുവരെ ഒതുക്കാന്‍ സഹായിച്ചത് ഇനി തുടരില്ല എന്ന തിരിച്ചറിവും യു ഡി എഫിനോട് ചേര്‍ന്ന് നില്‍ക്കാന്‍ അച്യുതാനന്ദന്‍ തീരുമാനിച്ചാല്‍ അതില്‍ റോക്കറ്റ് സയന്‍സൊന്നുമില്ല.
അച്യുതാനന്ദന്‍ യു ഡി എഫിന്റെ ഒരു പ്രശ്നങ്ങളെക്കുറിച്ചും പ്രതികരിക്കുന്നില്ല എന്ന് മാത്രമല്ല, ആജന്മ വൈരിയായ കുഞ്ഞാലിക്കുട്ടിയും പിസി ജോര്‍ജ്ജും ഒക്കെ ഇപ്പോള്‍ നല്ലവരുമായിരിക്കുന്നു എന്നതും കാണണം.
പിണറായിയുടെ സ്വേച്ഛാധിപത്യ നിലപാടുകളും സിപിഎമ്മിന്റെ ഗുണ്ടാ നടപടികളുടെ വെളിപ്പെടുത്തലുകളും കൊലപാതകങ്ങളും  ഔദ്യോഗികപക്ഷം  നേത്രുത്വത്തിന്റെ ഇപ്പോഴത്തെ നിലപാടുകളിലെ വൈരുധ്യവും കുറെക്കാലമായി അസ്വാരസ്യങ്ങളുണ്ടാക്കിയിട്ടും, സി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പൊതുദര്‍ശന സ്ഥലത്ത് ചെന്നു മൃതദേഹം കണ്ടു എന്നതൊഴിച്ചാല്‍, ആ കുടുംബത്തെ ഒന്ന് കാണാന്‍ ചെയ്യാതിരുന്ന വ്യക്തി, ഇപ്പോള്‍ ഇത്രയും നാളുകള്‍ക്കു ശേഷം സംസ്ഥാന നേതൃത്വവുമായി ഉള്ള കലമ്പലുകള്‍ പരസ്പരം വ്യക്തിപരമായ ആരോപണങ്ങളിലേയ്ക്ക് തന്നെയെത്തിയിരിക്കുകയും ഒരു ജനാധിപത്യപ്രക്രിയയുടെ, നെയ്യാറ്റിന്‍കര വിധിയെഴുത്തിന്റെ ദിവസം തന്നെ തന്നെ എതിര്‍ക്കുന്ന രണ്ടു പോളിറ്റ് ബ്യൂറോ അംഗങ്ങളോട് സംസാരിച്ച ശേഷം നേരെ സി പി എം നേതൃത്വം ഇടപെട്ടു കൊല്ലിച്ചു എന്ന് ആരോപിക്കപ്പെടുന്ന "ഒഞ്ചിയം ചെഗുവേര" സഖാവ് സി പി ചന്ദ്രശേഖരന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയതില്‍ ഉദ്ദേശശുദ്ധി എത്ര അന്ന് ചിന്തിക്കണം.
മദ്ധ്യമങ്ങളോടു ഒന്നും മിണ്ടാതെ മൌനം പ്രകമ്പിതമായി വാചാലമാകുന്ന ചില നേരങ്ങളില്‍ ഒന്നാക്കി മടങ്ങിപ്പോയ അച്യുതാനന്ദന്റെ ശരീരഭാഷ എല്ലാം വെളിവാക്കുന്നുണ്ട്. സൂക്ഷിച്ചു വെയ്ക്കുന്ന വെടിയുണ്ടകള്‍ ആവനാഴി നിറയ്ക്കുന്ന അച്യുതാനന്ദനും ചുള്ളിക്കമ്പുകളുടെ അസ്ത്രങ്ങള്‍ പോലും illaathe വിഷമിക്കുന്ന പിണറായിയും കൂട്ടരും എന്ന അവസ്ഥയില്‍ എന്ത് ആഗ്നേയാസ്ത്രമാണ് ഇനി ഔദ്യോഗിക പക്ഷം തിരഞ്ഞെടുക്കുക എന്നത് വരും നാളുകള്‍, പ്രത്യേകിച്ച് നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ വെളിവാകും, അല്ലെങ്കില്‍ വെളിവാക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. അത് അരുണ്‍ കുമാറിന്റെ വഴിവിട്ട നിയമനത്തിന്റെ രേഖകളുടെ വെളിപ്പെടുത്തലാണോ, സന്തോഷ്‌ മാധവനുമായുള്ള ഇടപാടുകളുടെ രേഖകളാണോ, സാന്റിയാഗോ മാര്‍ട്ടിന്റെ ഇടപാടുകലാണോ,  അച്യുതാനന്ദന്‍ തന്നെ ബന്ധുവിന് ഭൂമി മല്കിയ വളഞ്ഞ വഴിയാണോ, മണി വെളിപ്പെടുത്തിയ കൊലപാതകങ്ങളില്‍ അച്യുതാനന്ദന്റെ പങ്കു വെളിപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകളാണോ അതോ മറ്റു വല്ലതുമാണോ എന്ന് മാത്രമാണ് അറിയാനുള്ളത്.
വലതുപക്ഷത്തിന്റെ വോട്ടുപിടുത്തരീതികളും  ഭരണവിരുദ്ധജന നിലപാടുകളും വിനയാകുമ്പോള്‍ ഇടതുപക്ഷത്തിന്റെ ചന്ദ്രശേഖരന്റെ കൊലപാതകവും പിന്നീട് പുറത്തുവരുന്ന കൊലപാതകരാഷ്ട്രീയവും ഒപ്പം അച്യുതാനന്ദന്റെ ഔദ്യോഗികപക്ഷവിരുദ്ധ നിലപാടുകളും കടുത്തവിഷമം സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെയിടയില്‍ ഒ രാജഗോപാലിന്റെ വ്യക്തിത്വം, അഴിമതിയില്ലാത്ത വികസനനേട്ടങ്ങള്‍ ഒക്കെ കാണിച്ചു ശ്രമിക്കുന്ന ബി ജെ പ്പീ താമര വിരിയിക്കാന്‍ ശ്രമിക്കുന്നതിന്റെ ശ്രമം പൂവണിയുമോ?


ഏതായാലും ആര്‍ എം പി നേതാക്കള്‍ക്ക് ആത്മവിശ്വാസം വളര്‍ന്നു പന്തലിക്കുമ്പോള്‍ കേരള ജനതയുടെ ശ്രദ്ധ പല പ്രധാന വിഷയങ്ങളില്‍ നിന്നും വ്യതിചലിക്കുന്നോ എന്ന് വരികള്‍ക്കിടയില്‍ കാണുന്നവര്‍ സംശയിക്കുന്നു.


പെട്രോള്‍വില കൂടിയത്,  സ്വാശ്രയ മാനേജുമെന്റുകള്‍ നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞത്, കേരള മന്ത്രിസഭയുടെ നിലനില്‍പ്പിന്റെ അടിവേര് മാന്തുമായിരുന്ന പല വിഷയങ്ങളുടെയും തമസ്കരണം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം അങ്ങനെ എണ്ണമില്ലാത്ത സാമൂഹിക വിഷയങ്ങള്‍ ഒന്നടങ്കം തമസ്കരിക്കാന്‍ ഇങ്ങനെയുള്ള ഓരോ പാര്‍ട്ടിവിഷയങ്ങള്‍ വിശേഷമാക്കി ജനശ്രദ്ധ തിരിച്ചു വിടുന്നത് ശരിയായ രീതിയാണോ എന്ന് ചിന്തിച്ചു പോകുന്നു.
അങ്ങനെ അച്യുതാനന്ദനും കുലംകുത്തിയായി! 

Saturday, 26 May 2012

പിണറായിയും അച്ചുതാനന്ദനും പിന്നെ എം എം മണിയും.....കൊലപാതക രാഷ്ട്രീയത്തിന്റെ പുത്തന്‍ മാനങ്ങള്‍                  

നാടന് ചാരായത്തിനു നല്ല ലഹരിയില്ലായിരുന്നിരിക്കണം. അല്ലെങ്കില് സി പി എം ജില്ലാ സെക്രട്ടറി എം എം മണിയെന്നോരാള് ഇന്നലെ പ്രസംഗിച്ച ഗീര്വാണം നേരത്തെ പുറത്തു വന്നേനെ.  ഇന്നിപ്പോള് പണത്തിന്റെ കുത്തൊഴുക്കില് ചാരായത്തിന്റെ ദുര്ഗന്ധം സഹിക്കാന് വയ്യാത്തത് കൊണ്ടു സ്കോച്ചിന്റെ സുഗന്ധത്തില് വീണുപോയതിന്റെ ബാക്കിപത്രമായി "ഏറനാടന് തമാശ"  ചില കൊടുംക്രൂരതയുടെ "ആദിവാസി തമാശകളും" പുറത്തു വന്നു പോയതാണെന്ന് പിന്ന്നംപുറത്തു പറയുന്നത് മീശക്കാരന് ആകെ മൊത്തം എല്ലാം കൂടെ തള്ളിക്കളയാനും വയ്യ.


പെട്രോള് വില വര്ധനവിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ച്, കേന്ദ്രത്തിലെ എണ്ണമുതലാളിമാരുടെ ദല്ലാളുമാരായ അഴിമതി വീരന്മാരുടെ പങ്കിനെക്കുറിച്ച് ഒക്കെ ഒരു ചെറുഗവേഷണം നടത്തി അത് ഭ്രകുടിയായ മീശക്കാരന് ഈ മണിയുടെ കൊലകള് അഥവാ മനുഷ്യക്കുരുതിയുടെ കിന്നാരം പറച്ചിലില് അതിന്റെ ശ്രദ്ധ വിട്ടു പോയി.
        
പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ കുറച്ചത് മുതല്‍   ചന്ദ്രശേഖരവധത്തിലും മറ്റു വിഷയങ്ങളിലും സംസ്ഥാന നേതൃത്വത്തോട് അസഹിഷ്ണുവായ അച്യുതാനന്ദനെ വരാനിരിക്കുന്ന നിയമക്കുരുക്കുകളില്‍ പെടുത്തുന്നതിന്റെ ആദ്യ പടി മാത്രം.  ഒരു വെടിയ്ക്ക് രണ്ടു പക്ഷി.  യു ഡി എഫ് പാളയത്തിന്റെ സംരക്ഷണം എവിടം വരെയുണ്ടാകും എന്നറിയുകയും ഒപ്പം പ്രതിയോഗിയെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന പിണറായി രീതി. 

ജന്മി-കുടിയാന് സമ്പ്രദായത്തിലെ സാമൂഹ്യ അസമത്വത്തിന്റെ അന്തകനായി രംഗപ്രവേശം ചെയ്തു നല്ല നടന് പുരസ്കാരം നേടി ജനമനസ്സുകളില് ചിരപ്രതിഷ്ഠ നേടിയ കമ്മ്യൂണിസ്റ്റു പാര്ട്ടി, പിന്നീട് "കുലംകുത്തികളുടെ" കുത്തൊഴുക്കില് പല കഷണങ്ങളായെങ്കിലും ആദ്യത്തെ കുലംകുത്തിക്കു എം എന്നൊരു വാല് ചേര്ത്ത് മാര്ക്സിന്റെ വാലില് "എം"ഗല്സിനെ കെട്ടി ലെനിനെ കൂടെ ചേര്ത്ത് സി പി ഐ യില് നിന്ന് സി പി ഐ (എം) ആക്കി.  അടിസ്ഥാനപരമായി കാതലായ വ്യത്യാസങ്ങള് പറയാനില്ലെങ്കിലും അധികാരദുരയില് പിന്നീട് കുലംകുത്തികളായവര്ക്കൊന്നും "എം" ചേര്ത്തവര്ക്ക് ലഭിച്ച അംഗീകാരവും തീവ്രതയും ഉണ്ടായില്ല. അങ്ങനെ മൂക്കില്ലാ രാജാവായി അഞ്ചാംവര്ഷം ഖദറില്നിന്ന് ചുവപ്പിലേയ്ക്കു കൃത്യമായ ഇടവേളകളില് രണ്ടു കൂറുകാര് കേരളത്തെ ഭാഗം വച്ച് അനുഭവിക്കുന്നതിന്റെയിടയിലെ ചില അടിയൊഴുക്കുകള് സത്യം കുട്ടിക്കകത്തു സ്ഥിരമായി ഇരിക്കാത്തത് കൊണ്ടാവാം, ഇപ്പോള് പല രൂപത്തില് പുറത്തു വരുന്നു.


                                  

ടി പി ചന്ദ്രശേഖരന് എന്ന ഒരു മുന്സഹപ്രവര്ത്തകനെ കൊന്നു തള്ളിയപ്പോള് മറ്റു പലരെയും പോലെ മറുകണ്ടം ചാടിയ ഒരാളായി കണ്ടു പോയതിലെ വലിയ പിശകാണ് ഇന്ന് ബൂമാറാംഗായി വരുന്നതും വീണ്ടും ഡിമോക്ലീസിന്റെ വാളു പോലെ തൂങ്ങിക്കിടക്കുന്നതും. മരണം വരെ സഖാവായിതന്നെ ജീവിച്ച യഥാര്ത്ഥ സഖാവിനെ തള്ളിപ്പറയാന് ഇപ്പോഴത്തെ നേതൃത്വത്തിന് കഴിയാത്തത് എന്തുകൊണ്ടാകും? 

ജീര്ണ്ണിച്ച പല്ലവികള് പാടിനടക്കുന്ന, കുടിലതയുടെ കൂത്തരങ്ങായി സ്വാര്ത്ഥലാഭങ്ങള് നേര്ച്ചയാക്കിയ നേതൃത്വത്തിനു വിശ്വാസ്യത നഷ്ടപ്പെട്ടു പോയത് കൊണ്ട്? 


ഒരു നിമിഷത്തില് ഒന്ന് പറയുകയും അടുത്ത ദിവസം മറുത്തു പറയുന്നതും ജനം മടുത്തത് കൊണ്ട്? 

ജയരാജന്മാരുടെയും അച്ചു-വിജയന്മാരുടെയും  കലക്കവെള്ളത്തില്  ടി പി വധത്തിന്റെ പരിപ്പ് വേകിക്കാന് ശ്രമിച്ചത് പരാജയപ്പെട്ടത് കൊണ്ട്?

അതിനിയെന്തു കൊണ്ടായാലും മറന്നത് ഓര്മ്മിപ്പിക്കാന് ഇനിയാര് വരും?  അനില് പനച്ചൂരാന്റെ കവിതയില് നിന്നടര്ത്തിയ ചെറുവരികളിലൂടെ ഒന്ന് പറയാം...  ഒന്ന് മാത്രം....

"മൂര്ച്ചയുള്ളോരായുധങ്ങളല്ല പോരിനാശ്രയം,
തീര്ച്ചയുള്ള മാനസങ്ങള് തന്നെയാണതോര്ക്കണം;
ഓര്മ്മകള് മരിച്ചിടാതെ കാക്കണം കരുത്തിനായ്,
കാരിരുമ്പിലെ തുരുമ്പുമായ്ക്കണം ജയത്തിനായ്.

രക്തസാക്ഷികള്ക്ക് ജന്മമേകിയ മനസ്സുകള്
കണ്ണുനീരിന് ചില്ലുടഞ്ഞകാഴ്ചയായ് തകര്ന്നുവോ?
പോകുവാന് നമുക്ക് ഏറെ ദൂരമുണ്ടതോര്ക്കുവിന്
വഴിപിഴച്ചു പോയിടാതെ മിഴിതെളിച്ചു നോക്കുവിന്"