Wednesday, 15 August 2012

സ്വാതന്ത്ര്യത്തിന്റെ ബാക്കിപത്രം .....കാണേണ്ട കാഴ്ചകള്‍ ഇതിന്റെ പിന്നാമ്പുറത്തേതാണ്‌...

സ്വാതന്ത്ര്യത്തിന്റെ  ബാക്കിപത്രം .....
പക്ഷേ, കാണേണ്ട കാഴ്ചകള്‍ ഇതിന്റെ പിന്നാമ്പുറത്തേതാണ്‌...



"സ്വാതന്ത്ര്യത്തിന്റെ 66 ആം ബാക്കിപത്രം .ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഈ വേളയിലും നമുക്ക് പങ്കിടാം കുറിച്ചു നേരം ഈ ദുഖവും ,കാരണം അവരും നമ്മുടെതാണ്‌"

എന്ന് വിലപിക്കുന്നവരോട്......
വേദനിക്കുന്നവരോടു ഐക്യം പ്രഖ്യാപിച്ചു കൊണ്ടു രണ്ടു വാക്ക് പറഞ്ഞോട്ടെ.... 

 ....കാണേണ്ട കാഴ്ചകള്‍ ഇതിന്റെ പിന്നാമ്പുറത്തേതാണ്‌......അത് മറക്കരുത്....
  
ശുദ്ധിയായി വസ്ത്രം ധരിക്കുകയും അരവയറല്ല, മുഴുപ്പട്ടിണിയായാലും കുഞ്ഞുങ്ങളെ പള്ളിക്കൂടത്തില്‍, അതും ഏറ്റവും നല്ലപള്ളിക്കൂടത്തിലയക്കുന്ന ഇടത്തരക്കാരെന്ന്, അഥവാ എ പി എല്‍ വിഭാഗക്കാരെന്നു വിളിക്കപ്പെടുന്ന, മാസത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ചങ്കു കലങ്ങുന്നവരുടെ മക്കള്‍....! ഒരു വശത്ത്.... 

മറുവശത്ത്,   അഞ്ഞൂറ് മുതല്‍  ആയിരം വരെ ദിവസവും പണിയെടുത്ത് മക്കളെ സൌജന്യമായി ആഹാരവും വസ്ത്രവുമടക്കം കിട്ടി പഠിപ്പിക്കാവുന്ന പള്ളിക്കൂടത്തില്‍ പോലും വിടാതെ,  കിട്ടുന്ന കൂലിയുടെ മുക്കാലും അന്നന്ന് തന്നെ വൈകുന്നേരം "നില്‍പ്പന്‍ ബാറുകളില്‍" ചിലവാക്കി, ഹോട്ടല്‍ ഭക്ഷണം കഴിച്ചു,  വഴിവക്കില്‍ മാത്രമേ ജീവിക്കൂ എന്ന് ശപഥമെടുത്തിരിക്കുന്നതുപോലെ സര്‍വ്വതന്ത്ര സ്വതന്ത്രമായി അഴിച്ചു വിട്ട കാളയെപ്പോലെ വിഹരിക്കുന്ന, മക്കളെ പിച്ചയെടുക്കാനും കളവിനും പഠിപ്പിക്കുന്ന മറ്റൊരു "ബി പി എല്‍" വിഭാഗം....

അങ്ങനെയുമിതിനൊരു വശമുണ്ടല്ലോ.....  അതും കാണണം.

വിദേശങ്ങളില്‍ ജോലി ചെയ്തു ജീവിക്കുന്ന ഭൂരിഭാഗം മലയാളികളും സ്വന്തം കുടുംബം തന്നെ കാണുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.  അവരില്‍ പലരും ജീവിക്കുന്ന അവസ്ഥകള്‍ ഇതിനേക്കാള്‍ കഷ്ടമായിട്ടും. വൃത്തിയായി നടക്കുന്ന, തെണ്ടാന്‍ ആത്മാഭിമാനം സമ്മതിക്കാതെ മുണ്ടുമുറുക്കിയുടുത്തു നടക്കുന്നവനെ, വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവന്‍....  എന്ന് പറയുമ്പോള്‍ ആളുകളും അറിയണം.... അവന്റെ ജീവിതം...  അവന്റെ വിഷമം...  എവിടെ?  ആര്‍ക്കറിയണം ഇതൊക്കെ?  എല്ലാം വെറും സ്വാതന്ത്ര്യദിന "ആശംസകളുടെ" ഭാഗം... നാളെ വേറൊരാഘോഷം വരും....    ഓണം വരും, വിഷു വരും....  എ പി എല്‍ കഴുത വോട്ടു ദിനം മാത്രം വിശേഷപ്പെട്ടവനാകും.... 

ആ ഒരു ദിവസം....  അന്ന് നീട്ടി നാലിങ്ക്വിലാബ് ചങ്കു പൊട്ടെയവന്‍ വിളിക്കും....  എന്നിട്ട് പെരുമഴയത്തൂടെ നടക്കും.... നനഞ്ഞു.....നനഞ്ഞു...   തന്റെ കണ്ണുനീരാരും കാണാതിരിക്കാന്‍....  അതുകണ്ടാലും ബി പി എല്‍ കാരും, പിന്നെ വോട്ടു തെണ്ടി കക്ഷി രാഷ്ട്രീയ തൊഴിലാളികളും പറയും.........  "അവന്റെ അഹങ്കാരം കണ്ടോ...". എന്ന്.....! 

പാവം! 

-- മീശക്കാരന്‍--
സ്വാതന്ത്ര്യത്തിന്റെ 66 ആം ബാക്കിപത്രം .ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഈ വേളയിലും നമുക്ക് പങ്കിടാം കുറിച്ചു നേരം ഈ ദുഖവും ,കാരണം അവരും നമ്മുടെതാണ്‌” എന്ന് വിലപിക്കുന്നവരോട്…… വേദനിക്കുന്നവരോടു ഐക്യം പ്രഖ്യാപിച്ചു കൊണ്ടു രണ്ടു വാക്ക് പറഞ്ഞോട്ടെ…. സ്വാതന്ത്ര്യത്തിന്റെ ബാക്കിപത്രം. പക്ഷേ, ……കാണേണ്ട കാഴ്ചകള്‍ ഇതിന്റെ പിന്നാമ്പുറത്തേതാണ്‌…
ദാ, ഇതൊന്നു വായിക്കൂ....

http://www.nrimalayalee.co.uk/jacob-ind-day-article.html


1 comment:

  1. എത്രതരക്കാരാണ് മനുഷ്യര്‍
    എല്ലാവര്‍ക്കും ഏതെങ്കിലും തരത്തില്‍ ദുരിതവും

    കെ വി സൈമണ്‍ പാടിയതുപോലെ:
    ദുഃഖാനുഭൂതിയ്ക്കു തന്നെ
    മര്‍ത്യര്‍ ഇഭൂവില്‍ ജാതരാകുന്നൂ

    ReplyDelete