Friday, 24 August 2012

ഇതിനാകും പഴമക്കാര് നനഞ്ഞിടം കുഴിക്കുക എന്ന് പറയുന്നത്!

തിനൊന്നു ദിവസം നീണ്ട അവധിയൊപ്പിച്ചെടുത്തതാ...  നാല് ദിവസം പിള്ളേരേം കൊണ്ടു ഒരു കറക്കം,  രണ്ടു ദിവസം ഭാര്യാ മണിയുടെ പരിഭവം തീര്‍ക്കാന്‍ കടകളില്‍ ഒപ്പമുള്ള ‍പോക്ക്......., പിന്നെ ഒരു ദിവസം മടിപിടിച്ചുറക്കം,  കുറെയേറെ ചിന്താതന്തുക്കളുടെ അഴിച്ചെടുക്കല്‍,  മൂന്നു വിശകലനം, രണ്ടു അവതാരിക, അഞ്ചു ലേഖനം, പിന്നെ, കുറെ വിലപ്പെട്ട രേഖകളുടെ തരംതിരിക്കല്‍, സൂക്ഷിക്കല്‍......, ഒരു പാടു കാര്യങ്ങള്‍ ആലോചിച്ചു വച്ചതാ... പക്ഷെ.., തേങ്ങാക്കൊല....  എല്ലാം കുളം.... ദാ ഏഴുദിവസം ആയി, ഒന്നും നടന്നിട്ടില്ല.... അവധി തുടങ്ങിയപ്പോള്‍ നേരെ കുരിശും കുടയും പിടിച്ചോണ്ടു അവധിയാണെന്നറിഞ്ഞിട്ടു തിരക്കി വന്ന പോലെ എത്തിയിരിക്കുന്നു.... കുറെ സഹായ അപേക്ഷകള്‍... അതിന്റെ പുറകെ തീര്‍ന്നു ദിവസം ഏഴ്.  അതും പോരാഞ്ഞു ഇടയ്ക്ക് വന്നു ചാടിയ നാട്ടുകാരുടെ പ്രശ്നങ്ങള്‍....  ഇനിയുമുള്ള നാല് ദിവസങ്ങള്‍ പോരാതെ വരും ഇതെല്ലാം തീര്‍ക്കാന്‍...!
 
എന്റെ എല്ലാ ആലോചനകളും....., എഴുത്തുകള്‍, വായന, കുട്ടികള്‍ക്കും ഭാര്യയ്ക്കുമൊപ്പമുള്ള അവരുടെ സമയം... ഉറക്കം... എല്ലാം തകിടം മറിച്ചു..... ഇത് വരെ ഒന്ന് സ്വസ്ഥമായി ഉറങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല....എന്താ എനിക്ക് മാത്രം ഇങ്ങനെ....? അല്ല, അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ.... സ്വയം ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഇത്രയ്ക്ക് മടിയായിത്തുടങ്ങിയാലെങ്ങനാ പ്രിയപ്പെട്ടവരേ?
 
അറിയാതെ പറഞ്ഞു പോവ്വാ...
 


അറിയാതെ പറഞ്ഞു പോവ്വാ...
ഇതിനാകും പഴമക്കാര് നനഞ്ഞിടം കുഴിക്കുക എന്ന് പറയുന്നത്!

Wednesday, 15 August 2012

സ്വാതന്ത്ര്യത്തിന്റെ ബാക്കിപത്രം .....കാണേണ്ട കാഴ്ചകള്‍ ഇതിന്റെ പിന്നാമ്പുറത്തേതാണ്‌...

സ്വാതന്ത്ര്യത്തിന്റെ  ബാക്കിപത്രം .....
പക്ഷേ, കാണേണ്ട കാഴ്ചകള്‍ ഇതിന്റെ പിന്നാമ്പുറത്തേതാണ്‌..."സ്വാതന്ത്ര്യത്തിന്റെ 66 ആം ബാക്കിപത്രം .ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഈ വേളയിലും നമുക്ക് പങ്കിടാം കുറിച്ചു നേരം ഈ ദുഖവും ,കാരണം അവരും നമ്മുടെതാണ്‌"

എന്ന് വിലപിക്കുന്നവരോട്......
വേദനിക്കുന്നവരോടു ഐക്യം പ്രഖ്യാപിച്ചു കൊണ്ടു രണ്ടു വാക്ക് പറഞ്ഞോട്ടെ.... 

 ....കാണേണ്ട കാഴ്ചകള്‍ ഇതിന്റെ പിന്നാമ്പുറത്തേതാണ്‌......അത് മറക്കരുത്....
  
ശുദ്ധിയായി വസ്ത്രം ധരിക്കുകയും അരവയറല്ല, മുഴുപ്പട്ടിണിയായാലും കുഞ്ഞുങ്ങളെ പള്ളിക്കൂടത്തില്‍, അതും ഏറ്റവും നല്ലപള്ളിക്കൂടത്തിലയക്കുന്ന ഇടത്തരക്കാരെന്ന്, അഥവാ എ പി എല്‍ വിഭാഗക്കാരെന്നു വിളിക്കപ്പെടുന്ന, മാസത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ചങ്കു കലങ്ങുന്നവരുടെ മക്കള്‍....! ഒരു വശത്ത്.... 

മറുവശത്ത്,   അഞ്ഞൂറ് മുതല്‍  ആയിരം വരെ ദിവസവും പണിയെടുത്ത് മക്കളെ സൌജന്യമായി ആഹാരവും വസ്ത്രവുമടക്കം കിട്ടി പഠിപ്പിക്കാവുന്ന പള്ളിക്കൂടത്തില്‍ പോലും വിടാതെ,  കിട്ടുന്ന കൂലിയുടെ മുക്കാലും അന്നന്ന് തന്നെ വൈകുന്നേരം "നില്‍പ്പന്‍ ബാറുകളില്‍" ചിലവാക്കി, ഹോട്ടല്‍ ഭക്ഷണം കഴിച്ചു,  വഴിവക്കില്‍ മാത്രമേ ജീവിക്കൂ എന്ന് ശപഥമെടുത്തിരിക്കുന്നതുപോലെ സര്‍വ്വതന്ത്ര സ്വതന്ത്രമായി അഴിച്ചു വിട്ട കാളയെപ്പോലെ വിഹരിക്കുന്ന, മക്കളെ പിച്ചയെടുക്കാനും കളവിനും പഠിപ്പിക്കുന്ന മറ്റൊരു "ബി പി എല്‍" വിഭാഗം....

അങ്ങനെയുമിതിനൊരു വശമുണ്ടല്ലോ.....  അതും കാണണം.

വിദേശങ്ങളില്‍ ജോലി ചെയ്തു ജീവിക്കുന്ന ഭൂരിഭാഗം മലയാളികളും സ്വന്തം കുടുംബം തന്നെ കാണുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.  അവരില്‍ പലരും ജീവിക്കുന്ന അവസ്ഥകള്‍ ഇതിനേക്കാള്‍ കഷ്ടമായിട്ടും. വൃത്തിയായി നടക്കുന്ന, തെണ്ടാന്‍ ആത്മാഭിമാനം സമ്മതിക്കാതെ മുണ്ടുമുറുക്കിയുടുത്തു നടക്കുന്നവനെ, വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവന്‍....  എന്ന് പറയുമ്പോള്‍ ആളുകളും അറിയണം.... അവന്റെ ജീവിതം...  അവന്റെ വിഷമം...  എവിടെ?  ആര്‍ക്കറിയണം ഇതൊക്കെ?  എല്ലാം വെറും സ്വാതന്ത്ര്യദിന "ആശംസകളുടെ" ഭാഗം... നാളെ വേറൊരാഘോഷം വരും....    ഓണം വരും, വിഷു വരും....  എ പി എല്‍ കഴുത വോട്ടു ദിനം മാത്രം വിശേഷപ്പെട്ടവനാകും.... 

ആ ഒരു ദിവസം....  അന്ന് നീട്ടി നാലിങ്ക്വിലാബ് ചങ്കു പൊട്ടെയവന്‍ വിളിക്കും....  എന്നിട്ട് പെരുമഴയത്തൂടെ നടക്കും.... നനഞ്ഞു.....നനഞ്ഞു...   തന്റെ കണ്ണുനീരാരും കാണാതിരിക്കാന്‍....  അതുകണ്ടാലും ബി പി എല്‍ കാരും, പിന്നെ വോട്ടു തെണ്ടി കക്ഷി രാഷ്ട്രീയ തൊഴിലാളികളും പറയും.........  "അവന്റെ അഹങ്കാരം കണ്ടോ...". എന്ന്.....! 

പാവം! 

-- മീശക്കാരന്‍--
സ്വാതന്ത്ര്യത്തിന്റെ 66 ആം ബാക്കിപത്രം .ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഈ വേളയിലും നമുക്ക് പങ്കിടാം കുറിച്ചു നേരം ഈ ദുഖവും ,കാരണം അവരും നമ്മുടെതാണ്‌” എന്ന് വിലപിക്കുന്നവരോട്…… വേദനിക്കുന്നവരോടു ഐക്യം പ്രഖ്യാപിച്ചു കൊണ്ടു രണ്ടു വാക്ക് പറഞ്ഞോട്ടെ…. സ്വാതന്ത്ര്യത്തിന്റെ ബാക്കിപത്രം. പക്ഷേ, ……കാണേണ്ട കാഴ്ചകള്‍ ഇതിന്റെ പിന്നാമ്പുറത്തേതാണ്‌…
ദാ, ഇതൊന്നു വായിക്കൂ....

http://www.nrimalayalee.co.uk/jacob-ind-day-article.html


Tuesday, 14 August 2012

ശരിക്കും ഓരോഭാരതീയനും ചിന്തിക്കേണ്ട യഥാര്‍ത്ഥ ചിന്തകള്‍.

ശരിക്കും ഓരോഭാരതീയനും ചിന്തിക്കേണ്ട യഥാര്‍ത്ഥ ചിന്തകള്‍.


എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍....  ജയ്‌ ഹിന്ദ്‌!

Sunday, 12 August 2012

ഒന്നാമനും രണ്ടാമനും വെടിവെച്ച് വീഴ്ത്തി... ലണ്ടന്‍ ഒളിമ്പിക്സിലെ ഇന്ത്യയുടെ രത്നങ്ങള്‍.
ലണ്ടന്‍ ഒളിമ്പിക്സിലെ ഇന്ത്യയുടെ രത്നങ്ങള്‍.
വണ്‍.... ടൂ .... ത്രീ .... ഫോര്‍ .... ഫൈവ്‌ ............. സിക്സ്.............

ഒന്നാമനും രണ്ടാമനും വെടിവെച്ച് വീഴ്ത്തി ........

 മൂന്നാമന്‍ എതിരാളിയെ കാലില്‍ തൂക്കി മലര്‍ത്തിയടിച്ചു..........

നാലാമത്തെയാള്‍ എതിരാളിയെ ഷട്ടില്‍ ബാറ്റിന് കീഴ്പ്പെടുത്തി..........

അഞ്ചാമത്തെ പെണ്‍പുലി എതിര്‍ക്കാന്‍ വന്നവളെ മൂക്കിന് ഇടിച്ചുവീഴ്ത്തി.........
ആറാമന്‍ ഇടതു ചാടിമാറി, അകം തുറന്നു വലത്തു മാറി,എടുത്തു പൊക്കി താഴെയിട്ടപ്പോള്‍..... വീണ്ടും കിട്ടി, സുശീലമായ വെള്ളി....!

അങ്ങനെ ആകെ ആറെണ്ണം......


 സ്വര്‍ണ്ണമില്ലേലെന്താ വജ്രം പോലെയുള്ള തിളക്കമല്ലേ
 ഈ ആറെണ്ണത്തിന്...

അഭിനന്ദനങ്ങള്‍.


Proud of you All. (കടപ്പാട് : കുഞ്ചിത്തണ്ണിയിലെ മണിയാശാന്‍ :-) )
- മീശക്കാരന്‍ - 

Friday, 10 August 2012

Thursday, 9 August 2012

മുതലക്കണ്ണീരു കൊണ്ടു ഇത്തവണ രക്ഷപെടില്ല; മഞ്ഞപ്പത്രാധിപര്‍ കുടുങ്ങും.

:മലയാളി വിഷന്‍ ഡോട്ട് കോം - എന്‍ ആര്‍ ഐ ന്യൂസ്‌ ഇമ്പാക്റ്റ്:
മുതലക്കണ്ണീരു കൊണ്ടു ഇത്തവണ രക്ഷപെടില്ല; മഞ്ഞപ്പത്രാധിപര്‍ കുടുങ്ങും.

ഷാജന്‍ സ്കറിയായുടെ ബ്രിട്ടീഷ് മലയാളിയെന്ന മഞ്ഞപ്പത്രത്തിന്റെ നെറികെട്ട പത്ര പ്രവര്‍ത്തനത്തിനെതിരെ യു കെ മലയാളികള്‍ പ്രതികരിക്കുന്നു.

കഥ വിശദമായി അറിയാത്തവര്‍ ദാ, ഇത് വായിച്ചോളൂ....
http://www.malayaleevision.com/page.php?id=8778