ഒഞ്ചിയം ചെഗുവേര സഖാവ് ടി
പി ചന്ദ്രശേഖരന്റെ വീട്ടില്‍ രണ്ടു പോളിറ്റ്
ബ്യൂറോ അംഗങ്ങളുടെ വിലക്കുകള്‍ മറികടന്നു, (പിണറായി വിജയനും എസ് ആര്‍ പി യും) പോയി
എം എം മണിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ അച്യുതാനന്ദന്‍ അമ്മായിയപ്പന്റെ വീട്ടില്‍ ചെന്ന്
കുടുംബത്തെ ആശ്വസിപ്പിച്ചു!
തന്റെ പാര്ട്ടിവിരുദ്ധ,
അഥവാ സംസ്ഥാന നേത്രുത്വ വിരുദ്ധ നിലപാടുകള്‍ക്ക് കൂട്ടുനിന്ന ശക്തനായ ഒരു പിണിയാളെ,
തന്റെ പാര്‍ട്ടിക്കാര്‍ തന്നെ കൊന്നു എന്ന് വിശ്വസിക്കുന്ന മനുഷ്യന്‍, നെഞ്ചുപൊട്ടി നില്‍ക്കുന്ന വിധവയോട്, അവരുടെ വീട്ടില്‍ ചെന്ന്, അവരുടെ മുന്‍പില്‍ രണ്ടു
കൈയും കൂപ്പി നില്‍ക്കുന്ന ഈ ചിത്രത്തിന്.......
"എല്ലാറ്റിനും മാപ്പ്" എന്നൊരടിക്കുറിപ്പല്ലേ
കൂടുതല്‍ യോജിക്കുക?
ചെന്നിത്തല, ആന്റണി, ഉമ്മന്‍ ചാണ്ടി, ആര്യാടന്‍, ഗണേശന്‍, വയലാര്‍ രവി, അങ്ങനെ പലരും ഈയിടെയായി അച്യുതാനന്ദനെക്കുറിച്ച് സുഖിപ്പിച്ചു പറഞ്ഞ വാക്കുകളും ഒടുവില്‍ മണിയുടെ കേസില്‍ അച്യുതാനന്ദന്റെ പേര് പോലും വലിച്ചിഴയ്ക്കില്ല എന്ന് പറഞ്ഞതും കൂടെ ചേര്‍ത്ത് വായിച്ചാല്‍, പിടിവിട്ടുപോകുന്ന സ്വന്തം പേരിലുള്ള ആരോപണങ്ങളും ഭൂമിദാനക്കേസും മകന്റെ അഴിമതിക്കേസുകളും സ്ഥാനലബ്ധിയും ഒക്കെ പ്രശ്നമാകും, സി പി എം നേതൃത്വം ഇതുവരെ ഒതുക്കാന്‍ സഹായിച്ചത് ഇനി തുടരില്ല എന്ന തിരിച്ചറിവും യു ഡി എഫിനോട് ചേര്‍ന്ന് നില്‍ക്കാന്‍ അച്യുതാനന്ദന്‍ തീരുമാനിച്ചാല്‍ അതില്‍ റോക്കറ്റ് സയന്‍സൊന്നുമില്ല.
അച്യുതാനന്ദന്‍ യു
ഡി എഫിന്റെ ഒരു പ്രശ്നങ്ങളെക്കുറിച്ചും പ്രതികരിക്കുന്നില്ല എന്ന് മാത്രമല്ല, ആജന്മ
വൈരിയായ കുഞ്ഞാലിക്കുട്ടിയും പിസി ജോര്‍ജ്ജും ഒക്കെ ഇപ്പോള്‍ നല്ലവരുമായിരിക്കുന്നു
എന്നതും കാണണം.
പിണറായിയുടെ സ്വേച്ഛാധിപത്യ
നിലപാടുകളും സിപിഎമ്മിന്റെ ഗുണ്ടാ നടപടികളുടെ വെളിപ്പെടുത്തലുകളും കൊലപാതകങ്ങളും ഔദ്യോഗികപക്ഷം
നേത്രുത്വത്തിന്റെ ഇപ്പോഴത്തെ നിലപാടുകളിലെ വൈരുധ്യവും കുറെക്കാലമായി അസ്വാരസ്യങ്ങളുണ്ടാക്കിയിട്ടും,
സി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പൊതുദര്‍ശന സ്ഥലത്ത് ചെന്നു മൃതദേഹം കണ്ടു
എന്നതൊഴിച്ചാല്‍, ആ കുടുംബത്തെ ഒന്ന് കാണാന്‍ ചെയ്യാതിരുന്ന വ്യക്തി, ഇപ്പോള്‍ ഇത്രയും
നാളുകള്‍ക്കു ശേഷം സംസ്ഥാന നേതൃത്വവുമായി ഉള്ള കലമ്പലുകള്‍ പരസ്പരം വ്യക്തിപരമായ ആരോപണങ്ങളിലേയ്ക്ക്
തന്നെയെത്തിയിരിക്കുകയും ഒരു ജനാധിപത്യപ്രക്രിയയുടെ, നെയ്യാറ്റിന്‍കര വിധിയെഴുത്തിന്റെ
ദിവസം തന്നെ തന്നെ എതിര്‍ക്കുന്ന രണ്ടു പോളിറ്റ് ബ്യൂറോ അംഗങ്ങളോട് സംസാരിച്ച ശേഷം
നേരെ സി പി എം നേതൃത്വം ഇടപെട്ടു കൊല്ലിച്ചു എന്ന് ആരോപിക്കപ്പെടുന്ന "ഒഞ്ചിയം
ചെഗുവേര" സഖാവ് സി പി ചന്ദ്രശേഖരന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയതില്‍
ഉദ്ദേശശുദ്ധി എത്ര അന്ന് ചിന്തിക്കണം.
മദ്ധ്യമങ്ങളോടു ഒന്നും
മിണ്ടാതെ മൌനം പ്രകമ്പിതമായി വാചാലമാകുന്ന ചില നേരങ്ങളില്‍ ഒന്നാക്കി മടങ്ങിപ്പോയ അച്യുതാനന്ദന്റെ
ശരീരഭാഷ എല്ലാം വെളിവാക്കുന്നുണ്ട്. സൂക്ഷിച്ചു വെയ്ക്കുന്ന വെടിയുണ്ടകള്‍ ആവനാഴി നിറയ്ക്കുന്ന
അച്യുതാനന്ദനും ചുള്ളിക്കമ്പുകളുടെ അസ്ത്രങ്ങള്‍ പോലും illaathe വിഷമിക്കുന്ന പിണറായിയും
കൂട്ടരും എന്ന അവസ്ഥയില്‍ എന്ത് ആഗ്നേയാസ്ത്രമാണ് ഇനി ഔദ്യോഗിക പക്ഷം തിരഞ്ഞെടുക്കുക
എന്നത് വരും നാളുകള്‍, പ്രത്യേകിച്ച് നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍
വെളിവാകും, അല്ലെങ്കില്‍ വെളിവാക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. അത് അരുണ്‍ കുമാറിന്റെ
വഴിവിട്ട നിയമനത്തിന്റെ രേഖകളുടെ വെളിപ്പെടുത്തലാണോ, സന്തോഷ് മാധവനുമായുള്ള ഇടപാടുകളുടെ
രേഖകളാണോ, സാന്റിയാഗോ മാര്‍ട്ടിന്റെ ഇടപാടുകലാണോ,
അച്യുതാനന്ദന്‍ തന്നെ ബന്ധുവിന് ഭൂമി മല്കിയ വളഞ്ഞ വഴിയാണോ, മണി വെളിപ്പെടുത്തിയ
കൊലപാതകങ്ങളില്‍ അച്യുതാനന്ദന്റെ പങ്കു വെളിപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകളാണോ
അതോ മറ്റു വല്ലതുമാണോ എന്ന് മാത്രമാണ് അറിയാനുള്ളത്.
ഏതായാലും ആര്‍ എം പി നേതാക്കള്‍ക്ക് ആത്മവിശ്വാസം വളര്‍ന്നു പന്തലിക്കുമ്പോള്‍ കേരള ജനതയുടെ ശ്രദ്ധ പല പ്രധാന വിഷയങ്ങളില്‍ നിന്നും വ്യതിചലിക്കുന്നോ എന്ന് വരികള്‍ക്കിടയില്‍ കാണുന്നവര്‍ സംശയിക്കുന്നു.
പെട്രോള്‍വില കൂടിയത്, സ്വാശ്രയ മാനേജുമെന്റുകള്‍ നിലപാടുകളില്‍ നിന്ന്
മലക്കം മറിഞ്ഞത്, കേരള മന്ത്രിസഭയുടെ നിലനില്‍പ്പിന്റെ അടിവേര് മാന്തുമായിരുന്ന പല
വിഷയങ്ങളുടെയും തമസ്കരണം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം അങ്ങനെ എണ്ണമില്ലാത്ത
സാമൂഹിക വിഷയങ്ങള്‍ ഒന്നടങ്കം തമസ്കരിക്കാന്‍ ഇങ്ങനെയുള്ള ഓരോ പാര്‍ട്ടിവിഷയങ്ങള്‍
വിശേഷമാക്കി ജനശ്രദ്ധ തിരിച്ചു വിടുന്നത് ശരിയായ രീതിയാണോ എന്ന് ചിന്തിച്ചു പോകുന്നു.
അങ്ങനെ അച്യുതാനന്ദനും കുലംകുത്തിയായി!
യഥാര്‍ത്ഥപ്രശ്നങ്ങളെല്ലാം വിസ്മരിക്കപ്പെടുന്നു. ചിലര്‍ക്ക് വളരെ സൌകര്യമായി. എല്ലാം കഴിയുമ്പോള്‍ മണ്ടന്മാര്‍ വീണ്ടും പൊതുജനം തന്നെ
ReplyDeleteഅതെ അജിത്, പൊതുജനം കഴുത എന്ന് സ്വയം സമ്മതിച്ചാല്‍ എല്ലാ രാഷ്ട്രീയ എമ്പോക്കികളും പുറത്തു ഭാരം വച്ച് തരും.
Deleteടീ പീ. ആശയ സമരങ്ങള്‍ ആയുധമണിഞ്ഞപ്പോള്‍ ശാരീരികമായി ഉന്മൂലനം ചെയ്യപ്പെട്ടവന്‍. കൊല ചെയ്ത ചെന്നായകളുടെ ടൈമിങ്ങിലുള്ള പിഴവും ആ രക്തം മുതലെടുക്കാനുള്ള കുറുനരികളുടെ ആര്‍ത്തിയും മൂലം മാത്രം നിശ്ശബ്ദ നിലവിളികള്‍ക്കുമപ്പുറം ചര്‍ച്ച ചെയ്യപ്പെട്ട രക്തസാക്ഷിത്വം.
ReplyDeleteമാര്‍ക്സിസം എന്ന തത്വശാസ്ത്രവും പാര്‍ട്ടിയെന്ന ആഗോളവല്‍കരണ കാലത്തെ പാര്‍ലമെന്ററി സംവിധാനവും തമ്മില്‍ ലെനിനിസ്റ്റ് സംഘടനാ തത്വപ്രകാരം മത്സരിച്ചപ്പോള്‍ കോര്‍പ്പറേറ്റ് അതിജീവന തന്ത്രങ്ങള്‍ വശമില്ലാതെ പരാജയപ്പെട്ടുപോയത് മാര്‍ക്സിസം എന്ന തത്വശാസ്ത്രവും അതിനെ മുറുകെപ്പിടിച്ചതിനാല്‍ രാഷ്ട്രീയ വനവാസം സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട പരശതം നിസ്വാര്‍ത്ഥമതികളും ആയിരുന്നു.
സാമൂഹ്യ പ്രതിബദ്ധതയും പ്രത്യയശാസ്ത്ര ബോധവും അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ ഇടയില്‍ സ്വീകാര്യതയുമുള്ള പൊതുപ്രവര്‍ത്തകരായ ആ ഉറച്ച കേഡറുകളുടെ കൊഴിഞ്ഞുപോക്കും തല്‍ സ്ഥാനത്ത് കടന്നുവന്ന സ്വാര്‍ഥമോഹികളായ രാഷ്ട്രീയ നേതാക്കളുമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്നഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കും ആശയപരമായ പാപ്പരത്തത്തിനും തദ്വാരാ കേരളീയ പൊതു സമൂഹത്തിന്റെ മൊത്തത്തിലുള്ള അപചയത്തിനും നിദാനം.
എവിടെ പുരോഗമന ശക്തികള്‍ പരാജയപ്പെടുന്നുവോ അവിടെ മൂലധനശക്തികളും മത ജാതീയ ചൂഷക മൂഷികരും അരാഷ്ട്രീയ പ്ലേഗ് പരത്തുകയും പൊതുസമ്പത്ത് തുരന്നു തിന്നുകയും മാനവികതയെ ഇറച്ചിത്തൂക്കത്തില്‍ അളന്ന് അടയാളപ്പെടുത്തുകയും ചെയ്യുമെന്നു മറക്കാതിരിക്കാം.