രാഷ്ട്രീയ പ്രവര്ത്തകരില് ഏറ്റവും കൂടുതല് ആശയ സംഘട്ടനങ്ങളുടെ തീവ്രത
മുറ്റിനില്ക്കുന്ന ഒരു കാലഘട്ടമാണിന്നു കേരളത്തില്.
തങ്ങള്ക്കിഷ്ടമില്ലാത്തത് ആരെങ്കിലും പറഞ്ഞാല് അതിനെ യാതൊരു ചിന്തയുമില്ലാതെ പറയുന്നയാളെ ചീത്തവിളിക്കുന്ന, വെറും കണ്ണടച്ചിരുട്ടാക്കുന്ന ആളുകള്, അതേതു കക്ഷിയില് പെട്ടവരായാലും, അവര്‍ക്കല്ല ഈ കുറിപ്പ്.
വലതു വശം നോക്കിയാല്, കൂലിക്ക് ആളെ വച്ച് പണത്തിന്റെയും പ്രലോഭനങ്ങളുടെയും കുതികാല് വെട്ടിന്റെയും കാലുമാറ്റത്തിന്റെയും ജാതിക്കച്ചവടത്തിന്റെയും ഒരു കൂട്ടം ആളുകള്.
ഇടതുവശത്ത്, അഴിമതിയുടെയും സാമ്പത്തിക ക്രമക്കേടുകളുടെയും വന്‍തോതില്‍ സ്ത്രീപീഠനം അടക്കമുള്ള ഗുരുതരമായ മൂല്യച്യുതിയും ആദര്ശങ്ങളെ ബലികഴിക്കുന്ന നയങ്ങള്ക്കെതിരെയുള്ള പാളയത്തിലെ പടയും ചേരിതിരിഞ്ഞുള്ള വിഭാഗീയതയും വല്ലാതെ ശല്യപ്പെടുത്തിയിട്ട് അതുപോരാഞ്ഞ്, വര്ഗ്ഗീയ ശക്തികളോടൊപ്പം വേദികള് പോലും പങ്കിട്ടു താല്ക്കാലികനേട്ടങ്ങള്ക്ക് വേണ്ടി വിപ്ലവവീര്യം തന്നെ പണയപ്പെടുത്തിയതും വല്ലാതെ ബുദ്ധിമുട്ടിലാക്കി.
ഇപ്പോള് ടി പി ചന്ദ്രശേഖരന് എന്ന അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനെ ഏതു വൈരാഗ്യം പറഞ്ഞായാലും അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത് എല്ലാവരെയും ദുര്ബല പ്രതിരോധത്തിലേയ്ക്ക് എത്തിച്ചിരിക്കുന്നു. സാഹചര്യങ്ങള്ക്കനുസരിച്ച് ഓന്തിന്റെ നിറം മാറ്റം പോലെ ചാഞ്ചാടിക്കളിക്കുന്ന നേതാക്കള് (?) ഇപ്പോള് മുതലക്കണ്ണീരും ഒളിയമ്പുകളും കൊണ്ടു കളം നിറയ്ക്കുകയാണ്.
ഇപ്പോഴത്തെ ചില നാടകീയ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ വളരെക്കാലമായി ഔദ്യോഗികപക്ഷത്തു നിന്ന് അവഹേളനങ്ങളുടെ ഘോഷയാത്രകള് ഉണ്ടായിട്ടും ഏറ്റവും മുകളില് നിന്ന് താഴേയ്ക്ക് വീണ്ടും വീണ്ടും തള്ളിയിട്ടപ്പോഴും ചുളിഞ്ഞ മുഖഭാവവും തീരാത്ത അതൃപ്തിയും അടക്കാനാവാതെ അസംതൃപ്തനായി ചവിട്ടും തുപ്പുമേറ്റ് കഴിഞ്ഞപ്പോഴും പലരും കളമൊഴിഞ്ഞിട്ടും കടിച്ചുതൂങ്ങിക്കിടക്കുന്ന ഒരാള് എന്ന വിശേഷണം അച്യുതാനന്ദന് എന്ന തലമുതിര്ന്ന കമ്മ്യൂണിസ്റ്റു നേതാവിന് സ്വന്തം എന്ന് ആരും പറഞ്ഞു പോകും.
താന് തന്നെ പ്രേരണ ആയിരുന്ന, തന്റെ പിന്നാമ്പുറത്ത് ശക്തിയായി നിലയുറപ്പിച്ചു എന്ന കാരണം പറഞ്ഞു ഒറ്റപ്പെട്ട ഒഞ്ചിയം സഖാക്കളില് മുമ്പരിലെ തന്നെ ശക്തന്മാരില് ശക്തന്, ഒരേ ആദര്ശം പറയുന്ന പ്രതിയോഗികളാല് തന്നെ നിഷ്ടൂരമായി കൊല്ലപ്പെട്ടപ്പോഴും സ്വന്തം ലാവണത്തിന്റെ ഭദ്രതകാക്കാന് വല്ലാതെ ബുദ്ധിമുട്ടുന്നത് മകന്റെ പേരിലും തന്റെ ബന്ധുക്കളുടെയും പേരിലുമൊക്കെ ഉയര്ന്ന അവിഹിതങ്ങളുടെ തെളിവുകള് ഔദ്യോഗിക പക്ഷം ഉപയോഗിച്ചാല് ഇത്രയും നാള് ഊതിപ്പെരുപ്പിച്ച അഴിമതി വിരുദ്ധന്, എന്ന ബിംബം ഉടയുന്നതിനു സാക്ഷിയായി, തനിക്കും മകനും കൂടി സ്വയം ശവക്കല്ലറ ഉണ്ടാക്കുന്നതിന്റെ അനൌചിത്യം ഓര്ത്താണോ?
സി.പി എം അല്ല ചന്ദ്രശേഖരനെ കൊന്നതെന്ന് ആദ്യം പറഞ്ഞ അച്യുതാനന്ദന്, ബര്‍ലിന്‍ കുഞ്ഞനന്തന്നായരെ മുന്നില് നിര്ത്തിയുള്ള അടവ്നയം പ്രയോഗിക്കുന്നത് പതിവ് നാടകം തന്നെ? എന്നാല്, ഇത്തവണ എങ്ങനെ ഇനിയും ഉയര്ത്തിപ്പിടിച്ച മൂല്യങ്ങളുടെ കെട്ടുപാടുകള് കണ്ടില്ലെന്നു നടിച്ചു നില്ക്കാനാകും?

സി പി എം നേതൃത്വം അറിഞ്ഞാണ് ചന്ദ്രശേഖരന് എന്ന ഒഞ്ചിയത്തെ സ്വന്തം ചെഗുവേരയെ പിന്നില് നിന്ന് ആക്രമിച്ചതും ജീവനെടുത്തതും എങ്കില് മുഖാവരണം മാറ്റി നേരായ വഴിയിലേയ്ക്കു സി പി എമ്മിനെ കൊണ്ടു വരാന് ഏറെ കൊട്ടിഘോഷിച്ച പുന്നപ്രവയലാറിന്റെ പഴയ വിപ്ലവവീര്യം പുറത്തെടുക്കാന് അച്യുതാനന്ദന് തയ്യാറാകുമോ? അഴിമതിയുടെ, സ്വജനപക്ഷപാതത്തിന്റെ, സ്ത്രീപീഠനപര്വ്വത്തിന്റെയൊക്കെ ജിഹ്വകള് സി പി എമ്മിനെ പാടെ വിഴുങ്ങും മുന്പ് ഇപ്പോഴത്തെ അപചയത്തില് നിന്ന് കരകയറ്റാന് പുത്തനൊരു കയ്യൂര്, പുന്നപ്ര-വയലാര് സമരചരിതം കുറിക്കാന് അച്യുതാനന്ദന് ഇറങ്ങിയാല് അപ്പോഴാണ് യഥാര്ത്ഥ കമ്മ്യൂണിസ്റ്റു ചിന്തകള് മനസ്സില് വിങ്ങുന്ന കെട്ടിയിടപ്പെട്ട അണികളുടെ പ്രതികരണം അറിയുക.

പിണറായി വിജയന്റെ ഭീഷണി രാഷ്ട്രീയവും, ജയരാജന്മാരുടെ ഗുണ്ടായിസവും കോടിയേരിയുടെ അധികാരമോഹവും എം എ ബേബിയുടെയും വിജയരാഘവന്റെയും എളമരം കരീമിന്റെയും ഒക്കെ ചാഞ്ചാട്ടവും കൂടിച്ചേര്ന്ന കോക്കസിന്റെ പിടിയിലമാരാന് കഴിയാതെ തോമസ് ഐസക്കും ജി സുധാകരനുമടക്കം പല വമ്പന്മാരും ഇന്ന് തിരശ്ശീലയ്ക്കു പിന്നില് തലയൊളിപ്പിച്ചു കഴിഞ്ഞു. പിണറായി വിജയന്റെ സ്വത്തു വിവരങ്ങള് അഥവാ ഒരു വമ്പന് വീടിന്റെയും മകന് വിവേകിന്റെ ഇംഗ്ളണ്ടു വാസത്തിന്റെയും കഥകള് ലാവ്ലിന് കഥകളോടൊപ്പം കുഴിച്ചു മൂടപ്പെട്ടു. ലാവിന് കേസ് നടത്താന് ഭരണപക്ഷത്തെ വലതന്മാര് പ്രതിപക്ഷത്തിരുന്നപ്പോള് അഥവാ അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള് ഉണ്ടായിരുന്നതിന്റെ നൂറിലൊരംശം ആര്ജ്ജവം കാണിക്കുന്നില്ല എന്നത് തന്നെ "പിണറായി വിജയം" കഥകളിയുടെ പുരോഗതി സൂചിപ്പിക്കുന്നു.
ടി പി ചന്ദ്രശേഖരനോടും കമ്മ്യൂണിസം രക്തത്തില് അലിഞ്ഞു ജീവിക്കുന്ന അനേകം കേരളീയരോടും നീതിപുലര്‍ത്തുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനായാണോ അതല്ല അവശേഷിക്കുന്ന ചെറു ശിഷ്ടകാലം, ജീവിച്ചകാലത്തെ അഭ്യാസം വെറും പൊയ്മുഖം ആയിരുന്നു എന്നു സമ്മതിക്കുകയാണോ അച്യുതാനന്ദന്‍ ചെയ്യുക? അതങ്ങനെ സൂക്ഷിച്ചു തിരുവാമ്പാടിയിലെ വലിയചുടുകാട്ടിലെ തന്റെ പേരെഴുതിയ ചുവന്ന സ്തൂപം മാത്രം സ്വപ്നം കണ്ടു ഒതുങ്ങിക്കൂടാം എന്നാണോ അച്യുതാനന്ദന് തീരുമാനിക്കുക? കേരള ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗുണ്ട എന്ന് പിണറായി വിജയനും കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കാപട്യം എന്ന വിശേഷണം അച്യുതാനന്ദനും സ്വന്തമാക്കുമോ? കാത്തിരുന്നു കാണാം. സഖാവ് സി പി ചന്ദ്രശേഖരന്റെ ആത്മാവ് അച്യുതാനന്ദനോട് ഇപ്പോള്‍ സഹതപിക്കുന്നുണ്ടാകുമോ എന്തോ? അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ കപട്യക്കാരന്റെ കുതന്ത്രങ്ങളെയോര്‍ത്തുകുറച്ചുകൂടെ ക്കഴിഞ്ഞാല്‍ അത് പുച്ഛമായിട്ടുണ്ടാകും!
അച്യുതാനന്ദന്‍ നേരിന്റെ വഴിയിലാണെങ്കില്‍, ഒന്നുകില്‍ "കുലംകുത്തിയായി" സി പി ഐ യില്‍ നിന്ന് ഇറങ്ങി പ്പോന്നു സി പി എം ഉണ്ടാക്കിയ തെറ്റ് തിരുത്തും. അല്ലെങ്കില്‍ സി പി എമ്മിനെ പിണറായി കോക്കസിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ചു നയിക്കും. ഇത് രണ്ടുമല്ലാതെ, ഈ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തുന്ന ആണും പെണ്ണും കെട്ട ജീവിതം കൊണ്ട് നടക്കാന്‍ വിപ്ലവ വീര്യം പറയുന്ന ഒരു കമ്മ്യൂണിസ്റ്റിനു നാണമാവില്ലേ?
ഇത്രയും കുറിച്ചു കഴിഞ്ഞപ്പോഴാണ്, "കുലംകുത്തി"യില്‍ അച്യുതാനന്ദനും പിണറായി വിജയനും കൊമ്പുകോര്‍ക്കുന്നത് കണ്ടത്. ധാര്‍ഷ്ട്യംമൂത്ത വിജയന്‍റെ മുന്നില്‍ ഇനി തലകുനിക്കില്ല എന്നുറച്ച മട്ടിലെ അച്യുതാനന്ദന്റെ പ്രയോഗം എന്തൊക്കെയോ കണ്ടുകൊണ്ടു തന്നെ. അതാണല്ലോ, അച്യുതാനന്ദന്റെ പരമ പവിത്രതയില്‍ രമേശ് ചെന്നിത്തലയുടെ പുത്തന്‍ ബോധോദയം. എല്ലാം കൂടെ ചേര്‍ത്ത് വായിക്കുമ്പോള്‍ വലിയൊരു മാറ്റത്തിന്റെ കാഹളം കേള്‍ക്കുന്നോ എന്ന് സംശയം. ഭരണപക്ഷതായാലും പ്രതിപക്ഷത്തായാലും പിണറായിയുടെയും കൂട്ടരുടെയും വാരിക്കുഴികളില്‍ നിന്ന് രക്ഷിക്കാമെന്നും മറിച്ചുള്ള പ്രത്യുപകാരം എന്ത് എന്നുമുള്ള വലിയ ചോദ്യം മാത്രം ഉത്തരം തേടും. ഗണേഷ് കുമാറിന്റെ അച്യുതാനന്ദനെ വെറുപ്പിച്ചത് തെറ്റായി എന്ന കുറ്റസമ്മതം, പി സി ജോര്‍ജ്ജിനെ പ്പറ്റി അച്യുതാനന്ദന്‍ ഈയിടെയായി ഒന്നും പറയാത്തത്, കുഞ്ഞാലിക്കുട്ടിയെപ്പോലും വെറുതെ വിടുന്നത്, അങ്ങനെ പലതും കൂട്ടി വായിക്കുമ്പോള്‍ എന്ത് സമവാക്യമാണ് ഇനിയുണ്ടാകുക എന്നത് ചിന്തനീയം.
ഇതിന്റെയൊക്കെയിടയില്‍ അടിയുറച്ച കമ്മ്യൂണിസം എന്നു അല്‍പ്പം അതി-തന്റേടത്തോടെ സി പി ഐ തലയുയര്‍ത്തി നില്‍ക്കുന്നതും വെറും സന്ദര്ഭികം എന്നു തള്ളാനാകുമോ? കമ്മ്യൂണിസത്തിന്റെ ആധികാരികത അവകാശപ്പെട്ടു തനിമയോടെ, "പാര്‍ട്ടി വിട്ടവരെ കുലംകുത്തി എന്ന് വിളിക്കണമെങ്കില്‍ ആദ്യം വിളിക്കേണ്ടത് സി പി എമ്മിനെ" എന്നുപറയാന്‍ കാട്ടിയ ആര്‍ജ്ജവം കാണുമ്പോള്‍, സി പി ഐ യെ കൂടെ ചേര്‍ത്ത് വായിച്ചാല്‍, കേരളം, രാഷ്ട്രീയം അല്പം നേരും നെറിയും പഠിക്കാന്‍ പോകുന്നോ എന്നു സംശയം തോന്നിയാല്‍ തെറ്റ് പറയാനാകില്ല എന്നു തന്നെ പറയേണ്ടി വരും.
അച്യുതാനന്ദന്റെ, പിണറായിയുടെ, ചെന്നിത്തലയുടെ, പി സി ജോര്‍ജ്ജിന്റെ, ഒക്കെ കക്ഷി-രാഷ്ട്രീയ അന്ധതയും അധികാര ഭ്രമവും തലയ്ക്കു പിടിച്ച പിണിയാളുകള്‍ പഠിച്ചതേ പാടൂ, അത് വികടസരസ്വതി ആയിരിക്കും എന്നു നല്ല നിശ്ചയം ഉള്ളത് കൊണ്ട്, അവരോട് ഒരടിക്കുറിപ്പ്: എന്റെ ചിന്തകള്‍ എന്റേത് മാത്രം സുഹൃത്തേ. ഞാന്‍ താങ്കളില്‍ അടിച്ചേല്‍പ്പിക്കുന്നില്ലല്ലോ. എനിക്ക് ശരിയെന്നു തോന്നിയത് ശരിയെന്നു പറയാന്‍ ആരുടെയെങ്കിലും അനുവാദം വാങ്ങേണ്ട അവസ്ഥ മരണമല്ലേ? സഘാവ് ടി പി യുടെ ഭാര്യയുടെ വാക്കുകള്‍ ഓര്‍ക്കുന്നു. "കൊല്ലാനേ പറ്റൂ, ജയിക്കാനാവില്ല". അതെ, സത്യത്തെ മറയ്ക്കാനാവില്ല!
" സ്മാരകം തുറന്നു വരും
വീറു കൊണ്ട വാക്കുകള്‍
ചോദ്യമായി വന്നലച്ചു....
നിങ്ങള്‍ കാലിടറിയോ... ? "
നല്ല നിരീക്ഷണം. പ്രത്യേക രാഷ്ട്രീയക്കൂറൊന്നുമില്ലാത്തതിനാല്‍ ഈപ്പറഞ്ഞതെല്ലാം ശരിയെന്ന് എനിക്ക് തോന്നുന്നു. എന്നാലും ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കാന്‍ ആര്‍ ഏത് നദിയെ ചാലുവെട്ടിക്കൊണ്ടുവരും
ReplyDeleteനന്ദി, അജിത്. പ്രത്യേക രാഷ്ട്രീയക്കൂറുള്ളവര്‍ക്ക് ഇതൊന്നും ദഹിക്കില്ല, അതവരുടെ തെറ്റല്ല. ആ ഒരു കണ്ണിലൂടെ മാത്രമേ അവര്‍ക്ക് നോക്കാന്‍ അറിയൂ. ഈ തോന്നലുകള്‍ ശരിയാണെന്ന് അടിവരയിടും പോലെ ഇന്ന്‍ അച്യുതാനന്ദന്‍ പ്രസംഗിച്ചതും ഗണേശനെ തലോടിയും ബാലകൃഷ്ണപിള്ളയെ ഭര്‍ത്സിച്ചും കൊണ്ടാണ്.
Deleteനന്ദി, അജിത്. പ്രത്യേക രാഷ്ട്രീയക്കൂറുള്ളവര്‍ക്ക് ഇതൊന്നും ദഹിക്കില്ല, അതവരുടെ തെറ്റല്ല. ആ ഒരു കണ്ണിലൂടെ മാത്രമേ അവര്‍ക്ക് നോക്കാന്‍ അറിയൂ. ഈ തോന്നലുകള്‍ ശരിയാണെന്ന് അടിവരയിടും പോലെ ഇന്ന്‍ അച്യുതാനന്ദന്‍ പ്രസംഗിച്ചതും ഗണേശനെ തലോടിയും ബാലകൃഷ്ണപിള്ളയെ ഭര്‍ത്സിച്ചും കൊണ്ടാണ്.
ReplyDeleteഒഞ്ചിയം ചെഗ്വേര! അത്രക്ക വേണോ?!
ReplyDeleteസത്യത്തില്‍ ചെഗുവേരയുടെ ഉദാഹരണം തന്നെ കുറഞ്ഞു പോയി എന്നാണ്..... കാരണം, കാലഘട്ടത്തിന്റെ മാറ്റം ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ വ്യത്യാസം മനസ്സിലാകും. പ്രവര്‍ത്തന രീതികളിലെ സാമ്യം കാണാതെ പോകരുത്. അഭിപ്രായത്തിനു നന്ദി, ഫിയൊനിക്സ്.
Deleteathimohamanu athimoham mone dinesha..
ReplyDeleteഅതിമോഹം..? മോഹിക്കുന്നവര്‍ക്കല്ലേ ഒരുപാടു മോഹിക്കാന്‍ കഴിയൂ...? ചിന്താശക്തിയും മോഹങ്ങളും പോലും ചിലര്‍ക്ക് പൂര്‍ണ്ണമായും പണയം വച്ച്, അടിയറവു പറഞ്ഞു അടിമത്തത്തില്‍ കഴിയുന്നവര്‍ക്ക് ഇതക്കെ അതിമോഹം എന്ന് തോന്നിയില്ലെങ്കിലല്ലേ അതിശയം തോന്നുക? ഏതായാലും അഭിപ്രായത്തിനു നന്ദി.
Deletesathyam ...shubhakaramaya oru mattathilekku sameepa bhaviyil thanne keralam etthicherumennu thanneyanu ipolatthe sambhava vikasangalil ninnum enikku thonnunnathu...
ReplyDeleteഅഭിപ്രായത്തിനു നന്ദി. അതെ, രാജു, കേരളം നന്നായാല്‍ മതിയായിരുന്നു.
Deleteഒരുനാൾ സമൂഹത്തിന് മുന്നിൽ മറുപടി പറഞ്ഞേ തീരൂ..
ReplyDelete((വേർഡ് വെരിഫിക്കേഷൻ കമന്റാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു..))
വേർഡ് വെരിഫിക്കേഷൻ മാറ്റിയിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതിനു ആത്മാര്‍ഥമായ നന്ദി.
Deleteജനംകഴുതഅല്ല ജനങ്ങള്‍ക്ക് നേരറിയാം അവര്‍തിരുമാനിക്കും അവര്‍സത്യംതിരിച്ചറിയൂം
ReplyDeleteഅതേ അഷറഫ്, ജനങ്ങളെ കഴുതകളാക്കി ചിത്രീകരിക്കുന്ന കക്ഷി-രാഷ്ട്രീയ കോവര്‍കഴുതകളുടെ നേര് പുറത്തു വരണം. എങ്കിലേ നാട് നന്നാവൂ...
Delete