
നാടന് ചാരായത്തിനു നല്ല ലഹരിയില്ലായിരുന്നിരിക്കണം. അല്ലെങ്കില് സി പി എം ജില്ലാ സെക്രട്ടറി എം എം മണിയെന്നോരാള് ഇന്നലെ പ്രസംഗിച്ച ഗീര്വാണം നേരത്തെ പുറത്തു വന്നേനെ. ഇന്നിപ്പോള് പണത്തിന്റെ കുത്തൊഴുക്കില് ചാരായത്തിന്റെ ദുര്ഗന്ധം സഹിക്കാന് വയ്യാത്തത് കൊണ്ടു സ്കോച്ചിന്റെ സുഗന്ധത്തില് വീണുപോയതിന്റെ ബാക്കിപത്രമായി "ഏറനാടന് തമാശ" ചില കൊടുംക്രൂരതയുടെ "ആദിവാസി തമാശകളും" പുറത്തു വന്നു പോയതാണെന്ന് പിന്ന്നംപുറത്തു പറയുന്നത് മീശക്കാരന് ആകെ മൊത്തം എല്ലാം കൂടെ തള്ളിക്കളയാനും വയ്യ.

പെട്രോള് വില വര്ധനവിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ച്, കേന്ദ്രത്തിലെ എണ്ണമുതലാളിമാരുടെ ദല്ലാളുമാരായ അഴിമതി വീരന്മാരുടെ പങ്കിനെക്കുറിച്ച് ഒക്കെ ഒരു ചെറുഗവേഷണം നടത്തി അത് ഭ്രകുടിയായ മീശക്കാരന് ഈ മണിയുടെ കൊലകള് അഥവാ മനുഷ്യക്കുരുതിയുടെ കിന്നാരം പറച്ചിലില് അതിന്റെ ശ്രദ്ധ വിട്ടു പോയി.

പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ കുറച്ചത് മുതല്‍ ചന്ദ്രശേഖരവധത്തിലും മറ്റു വിഷയങ്ങളിലും സംസ്ഥാന നേതൃത്വത്തോട് അസഹിഷ്ണുവായ അച്യുതാനന്ദനെ വരാനിരിക്കുന്ന നിയമക്കുരുക്കുകളില്‍ പെടുത്തുന്നതിന്റെ ആദ്യ പടി മാത്രം. ഒരു വെടിയ്ക്ക് രണ്ടു പക്ഷി. യു ഡി എഫ് പാളയത്തിന്റെ സംരക്ഷണം എവിടം വരെയുണ്ടാകും എന്നറിയുകയും ഒപ്പം പ്രതിയോഗിയെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന പിണറായി രീതി.
ജീര്ണ്ണിച്ച പല്ലവികള് പാടിനടക്കുന്ന, കുടിലതയുടെ കൂത്തരങ്ങായി സ്വാര്ത്ഥലാഭങ്ങള് നേര്ച്ചയാക്കിയ നേതൃത്വത്തിനു വിശ്വാസ്യത നഷ്ടപ്പെട്ടു പോയത് കൊണ്ട്?
ജയരാജന്മാരുടെയും അച്ചു-വിജയന്മാരുടെയും കലക്കവെള്ളത്തില് ടി പി വധത്തിന്റെ പരിപ്പ് വേകിക്കാന് ശ്രമിച്ചത് പരാജയപ്പെട്ടത് കൊണ്ട്?
അതിനിയെന്തു കൊണ്ടായാലും മറന്നത് ഓര്മ്മിപ്പിക്കാന് ഇനിയാര് വരും? അനില് പനച്ചൂരാന്റെ കവിതയില് നിന്നടര്ത്തിയ ചെറുവരികളിലൂടെ ഒന്ന് പറയാം... ഒന്ന് മാത്രം....
"മൂര്ച്ചയുള്ളോരായുധങ്ങളല്ല പോരിനാശ്രയം,
തീര്ച്ചയുള്ള മാനസങ്ങള് തന്നെയാണതോര്ക്കണം;
ഓര്മ്മകള് മരിച്ചിടാതെ കാക്കണം കരുത്തിനായ്,
കാരിരുമ്പിലെ തുരുമ്പുമായ്ക്കണം ജയത്തിനായ്.
തീര്ച്ചയുള്ള മാനസങ്ങള് തന്നെയാണതോര്ക്കണം;
ഓര്മ്മകള് മരിച്ചിടാതെ കാക്കണം കരുത്തിനായ്,
കാരിരുമ്പിലെ തുരുമ്പുമായ്ക്കണം ജയത്തിനായ്.
രക്തസാക്ഷികള്ക്ക് ജന്മമേകിയ മനസ്സുകള്
കണ്ണുനീരിന് ചില്ലുടഞ്ഞകാഴ്ചയായ് തകര്ന്നുവോ?
പോകുവാന് നമുക്ക് ഏറെ ദൂരമുണ്ടതോര്ക്കുവിന്
വഴിപിഴച്ചു പോയിടാതെ മിഴിതെളിച്ചു നോക്കുവിന്"
കണ്ണുനീരിന് ചില്ലുടഞ്ഞകാഴ്ചയായ് തകര്ന്നുവോ?
പോകുവാന് നമുക്ക് ഏറെ ദൂരമുണ്ടതോര്ക്കുവിന്
വഴിപിഴച്ചു പോയിടാതെ മിഴിതെളിച്ചു നോക്കുവിന്"