തീയില്ലാതെ പുകയുണ്ടാകുമോ?
"ടി പി വധത്തില്‍ പിണറായിക്കെതിരെ കേസെടുത്താലും അത്ഭുതമില്ല "
: എം വി ജയരാജന്‍.
ഭ്രകുടി....... പുരികം ചുളിപ്പിക്കുന്ന വേറിട്ട ചിന്തകള്‍........ കണ്ട സത്യം വിളിച്ചു പറയുന്ന സാദാ മലയാളിയുടെ വീക്ഷണം...... സമഗ്രം, ശ്രേഷ്ഠം, ഗംഭീരം എന്നൊന്നും അവകാശമില്ലാതെ നേരെന്നു തോന്നുന്നത് മീശപിരിച്ചു പറയുന്ന.......................................................... - മീശക്കാരന്‍-



പിണറായിയുടെ സ്വേച്ഛാധിപത്യ
നിലപാടുകളും സിപിഎമ്മിന്റെ ഗുണ്ടാ നടപടികളുടെ വെളിപ്പെടുത്തലുകളും കൊലപാതകങ്ങളും ഔദ്യോഗികപക്ഷം
നേത്രുത്വത്തിന്റെ ഇപ്പോഴത്തെ നിലപാടുകളിലെ വൈരുധ്യവും കുറെക്കാലമായി അസ്വാരസ്യങ്ങളുണ്ടാക്കിയിട്ടും,
സി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പൊതുദര്‍ശന സ്ഥലത്ത് ചെന്നു മൃതദേഹം കണ്ടു
എന്നതൊഴിച്ചാല്‍, ആ കുടുംബത്തെ ഒന്ന് കാണാന്‍ ചെയ്യാതിരുന്ന വ്യക്തി, ഇപ്പോള്‍ ഇത്രയും
നാളുകള്‍ക്കു ശേഷം സംസ്ഥാന നേതൃത്വവുമായി ഉള്ള കലമ്പലുകള്‍ പരസ്പരം വ്യക്തിപരമായ ആരോപണങ്ങളിലേയ്ക്ക്
തന്നെയെത്തിയിരിക്കുകയും ഒരു ജനാധിപത്യപ്രക്രിയയുടെ, നെയ്യാറ്റിന്‍കര വിധിയെഴുത്തിന്റെ
ദിവസം തന്നെ തന്നെ എതിര്‍ക്കുന്ന രണ്ടു പോളിറ്റ് ബ്യൂറോ അംഗങ്ങളോട് സംസാരിച്ച ശേഷം
നേരെ സി പി എം നേതൃത്വം ഇടപെട്ടു കൊല്ലിച്ചു എന്ന് ആരോപിക്കപ്പെടുന്ന "ഒഞ്ചിയം
ചെഗുവേര" സഖാവ് സി പി ചന്ദ്രശേഖരന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയതില്‍
ഉദ്ദേശശുദ്ധി എത്ര അന്ന് ചിന്തിക്കണം.
മദ്ധ്യമങ്ങളോടു ഒന്നും
മിണ്ടാതെ മൌനം പ്രകമ്പിതമായി വാചാലമാകുന്ന ചില നേരങ്ങളില്‍ ഒന്നാക്കി മടങ്ങിപ്പോയ അച്യുതാനന്ദന്റെ
ശരീരഭാഷ എല്ലാം വെളിവാക്കുന്നുണ്ട്. സൂക്ഷിച്ചു വെയ്ക്കുന്ന വെടിയുണ്ടകള്‍ ആവനാഴി നിറയ്ക്കുന്ന
അച്യുതാനന്ദനും ചുള്ളിക്കമ്പുകളുടെ അസ്ത്രങ്ങള്‍ പോലും illaathe വിഷമിക്കുന്ന പിണറായിയും
കൂട്ടരും എന്ന അവസ്ഥയില്‍ എന്ത് ആഗ്നേയാസ്ത്രമാണ് ഇനി ഔദ്യോഗിക പക്ഷം തിരഞ്ഞെടുക്കുക
എന്നത് വരും നാളുകള്‍, പ്രത്യേകിച്ച് നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍
വെളിവാകും, അല്ലെങ്കില്‍ വെളിവാക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. അത് അരുണ്‍ കുമാറിന്റെ
വഴിവിട്ട നിയമനത്തിന്റെ രേഖകളുടെ വെളിപ്പെടുത്തലാണോ, സന്തോഷ് മാധവനുമായുള്ള ഇടപാടുകളുടെ
രേഖകളാണോ, സാന്റിയാഗോ മാര്‍ട്ടിന്റെ ഇടപാടുകലാണോ,
അച്യുതാനന്ദന്‍ തന്നെ ബന്ധുവിന് ഭൂമി മല്കിയ വളഞ്ഞ വഴിയാണോ, മണി വെളിപ്പെടുത്തിയ
കൊലപാതകങ്ങളില്‍ അച്യുതാനന്ദന്റെ പങ്കു വെളിപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകളാണോ
അതോ മറ്റു വല്ലതുമാണോ എന്ന് മാത്രമാണ് അറിയാനുള്ളത്.
വലതുപക്ഷത്തിന്റെ
വോട്ടുപിടുത്തരീതികളും ഭരണവിരുദ്ധജന നിലപാടുകളും
വിനയാകുമ്പോള്‍ ഇടതുപക്ഷത്തിന്റെ ചന്ദ്രശേഖരന്റെ കൊലപാതകവും പിന്നീട് പുറത്തുവരുന്ന
കൊലപാതകരാഷ്ട്രീയവും ഒപ്പം അച്യുതാനന്ദന്റെ ഔദ്യോഗികപക്ഷവിരുദ്ധ നിലപാടുകളും കടുത്തവിഷമം
സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെയിടയില്‍ ഒ രാജഗോപാലിന്റെ വ്യക്തിത്വം, അഴിമതിയില്ലാത്ത
വികസനനേട്ടങ്ങള്‍ ഒക്കെ കാണിച്ചു ശ്രമിക്കുന്ന ബി ജെ പ്പീ താമര വിരിയിക്കാന്‍ ശ്രമിക്കുന്നതിന്റെ
ശ്രമം പൂവണിയുമോ?