Saturday 26 May 2012

പിണറായിയും അച്ചുതാനന്ദനും പിന്നെ എം എം മണിയും.....കൊലപാതക രാഷ്ട്രീയത്തിന്റെ പുത്തന്‍ മാനങ്ങള്‍







                  

നാടന് ചാരായത്തിനു നല്ല ലഹരിയില്ലായിരുന്നിരിക്കണം. അല്ലെങ്കില് സി പി എം ജില്ലാ സെക്രട്ടറി എം എം മണിയെന്നോരാള് ഇന്നലെ പ്രസംഗിച്ച ഗീര്വാണം നേരത്തെ പുറത്തു വന്നേനെ.  ഇന്നിപ്പോള് പണത്തിന്റെ കുത്തൊഴുക്കില് ചാരായത്തിന്റെ ദുര്ഗന്ധം സഹിക്കാന് വയ്യാത്തത് കൊണ്ടു സ്കോച്ചിന്റെ സുഗന്ധത്തില് വീണുപോയതിന്റെ ബാക്കിപത്രമായി "ഏറനാടന് തമാശ"  ചില കൊടുംക്രൂരതയുടെ "ആദിവാസി തമാശകളും" പുറത്തു വന്നു പോയതാണെന്ന് പിന്ന്നംപുറത്തു പറയുന്നത് മീശക്കാരന് ആകെ മൊത്തം എല്ലാം കൂടെ തള്ളിക്കളയാനും വയ്യ.


പെട്രോള് വില വര്ധനവിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ച്, കേന്ദ്രത്തിലെ എണ്ണമുതലാളിമാരുടെ ദല്ലാളുമാരായ അഴിമതി വീരന്മാരുടെ പങ്കിനെക്കുറിച്ച് ഒക്കെ ഒരു ചെറുഗവേഷണം നടത്തി അത് ഭ്രകുടിയായ മീശക്കാരന് ഈ മണിയുടെ കൊലകള് അഥവാ മനുഷ്യക്കുരുതിയുടെ കിന്നാരം പറച്ചിലില് അതിന്റെ ശ്രദ്ധ വിട്ടു പോയി.
        
പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ കുറച്ചത് മുതല്‍   ചന്ദ്രശേഖരവധത്തിലും മറ്റു വിഷയങ്ങളിലും സംസ്ഥാന നേതൃത്വത്തോട് അസഹിഷ്ണുവായ അച്യുതാനന്ദനെ വരാനിരിക്കുന്ന നിയമക്കുരുക്കുകളില്‍ പെടുത്തുന്നതിന്റെ ആദ്യ പടി മാത്രം.  ഒരു വെടിയ്ക്ക് രണ്ടു പക്ഷി.  യു ഡി എഫ് പാളയത്തിന്റെ സംരക്ഷണം എവിടം വരെയുണ്ടാകും എന്നറിയുകയും ഒപ്പം പ്രതിയോഗിയെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന പിണറായി രീതി. 

ജന്മി-കുടിയാന് സമ്പ്രദായത്തിലെ സാമൂഹ്യ അസമത്വത്തിന്റെ അന്തകനായി രംഗപ്രവേശം ചെയ്തു നല്ല നടന് പുരസ്കാരം നേടി ജനമനസ്സുകളില് ചിരപ്രതിഷ്ഠ നേടിയ കമ്മ്യൂണിസ്റ്റു പാര്ട്ടി, പിന്നീട് "കുലംകുത്തികളുടെ" കുത്തൊഴുക്കില് പല കഷണങ്ങളായെങ്കിലും ആദ്യത്തെ കുലംകുത്തിക്കു എം എന്നൊരു വാല് ചേര്ത്ത് മാര്ക്സിന്റെ വാലില് "എം"ഗല്സിനെ കെട്ടി ലെനിനെ കൂടെ ചേര്ത്ത് സി പി ഐ യില് നിന്ന് സി പി ഐ (എം) ആക്കി.  അടിസ്ഥാനപരമായി കാതലായ വ്യത്യാസങ്ങള് പറയാനില്ലെങ്കിലും അധികാരദുരയില് പിന്നീട് കുലംകുത്തികളായവര്ക്കൊന്നും "എം" ചേര്ത്തവര്ക്ക് ലഭിച്ച അംഗീകാരവും തീവ്രതയും ഉണ്ടായില്ല. അങ്ങനെ മൂക്കില്ലാ രാജാവായി അഞ്ചാംവര്ഷം ഖദറില്നിന്ന് ചുവപ്പിലേയ്ക്കു കൃത്യമായ ഇടവേളകളില് രണ്ടു കൂറുകാര് കേരളത്തെ ഭാഗം വച്ച് അനുഭവിക്കുന്നതിന്റെയിടയിലെ ചില അടിയൊഴുക്കുകള് സത്യം കുട്ടിക്കകത്തു സ്ഥിരമായി ഇരിക്കാത്തത് കൊണ്ടാവാം, ഇപ്പോള് പല രൂപത്തില് പുറത്തു വരുന്നു.


                                  

ടി പി ചന്ദ്രശേഖരന് എന്ന ഒരു മുന്സഹപ്രവര്ത്തകനെ കൊന്നു തള്ളിയപ്പോള് മറ്റു പലരെയും പോലെ മറുകണ്ടം ചാടിയ ഒരാളായി കണ്ടു പോയതിലെ വലിയ പിശകാണ് ഇന്ന് ബൂമാറാംഗായി വരുന്നതും വീണ്ടും ഡിമോക്ലീസിന്റെ വാളു പോലെ തൂങ്ങിക്കിടക്കുന്നതും. മരണം വരെ സഖാവായിതന്നെ ജീവിച്ച യഥാര്ത്ഥ സഖാവിനെ തള്ളിപ്പറയാന് ഇപ്പോഴത്തെ നേതൃത്വത്തിന് കഴിയാത്തത് എന്തുകൊണ്ടാകും? 

ജീര്ണ്ണിച്ച പല്ലവികള് പാടിനടക്കുന്ന, കുടിലതയുടെ കൂത്തരങ്ങായി സ്വാര്ത്ഥലാഭങ്ങള് നേര്ച്ചയാക്കിയ നേതൃത്വത്തിനു വിശ്വാസ്യത നഷ്ടപ്പെട്ടു പോയത് കൊണ്ട്? 


ഒരു നിമിഷത്തില് ഒന്ന് പറയുകയും അടുത്ത ദിവസം മറുത്തു പറയുന്നതും ജനം മടുത്തത് കൊണ്ട്? 

ജയരാജന്മാരുടെയും അച്ചു-വിജയന്മാരുടെയും  കലക്കവെള്ളത്തില്  ടി പി വധത്തിന്റെ പരിപ്പ് വേകിക്കാന് ശ്രമിച്ചത് പരാജയപ്പെട്ടത് കൊണ്ട്?

അതിനിയെന്തു കൊണ്ടായാലും മറന്നത് ഓര്മ്മിപ്പിക്കാന് ഇനിയാര് വരും?  അനില് പനച്ചൂരാന്റെ കവിതയില് നിന്നടര്ത്തിയ ചെറുവരികളിലൂടെ ഒന്ന് പറയാം...  ഒന്ന് മാത്രം....

"മൂര്ച്ചയുള്ളോരായുധങ്ങളല്ല പോരിനാശ്രയം,
തീര്ച്ചയുള്ള മാനസങ്ങള് തന്നെയാണതോര്ക്കണം;
ഓര്മ്മകള് മരിച്ചിടാതെ കാക്കണം കരുത്തിനായ്,
കാരിരുമ്പിലെ തുരുമ്പുമായ്ക്കണം ജയത്തിനായ്.

രക്തസാക്ഷികള്ക്ക് ജന്മമേകിയ മനസ്സുകള്
കണ്ണുനീരിന് ചില്ലുടഞ്ഞകാഴ്ചയായ് തകര്ന്നുവോ?
പോകുവാന് നമുക്ക് ഏറെ ദൂരമുണ്ടതോര്ക്കുവിന്
വഴിപിഴച്ചു പോയിടാതെ മിഴിതെളിച്ചു നോക്കുവിന്"



Thursday 10 May 2012

ഒഞ്ചിയം ചെഗുവേരയുടെ മരണവും അച്യുതാനന്ദന്റെ നിലപാടുകളിലെ നിഗൂഡതകളും!

രാഷ്ട്രീയ  പ്രവര്ത്തകരില് ഏറ്റവും കൂടുതല് ആശയ സംഘട്ടനങ്ങളുടെ തീവ്രത
മുറ്റിനില്ക്കുന്ന ഒരു കാലഘട്ടമാണിന്നു കേരളത്തില്.



തങ്ങള്ക്കിഷ്ടമില്ലാത്തത് ആരെങ്കിലും പറഞ്ഞാല് അതിനെ യാതൊരു ചിന്തയുമില്ലാതെ പറയുന്നയാളെ ചീത്തവിളിക്കുന്ന, വെറും കണ്ണടച്ചിരുട്ടാക്കുന്ന ആളുകള്, അതേതു കക്ഷിയില് പെട്ടവരായാലും, അവര്‍ക്കല്ല ഈ കുറിപ്പ്. 
 
വലതു വശം നോക്കിയാല്, കൂലിക്ക് ആളെ വച്ച് പണത്തിന്റെയും പ്രലോഭനങ്ങളുടെയും കുതികാല് വെട്ടിന്റെയും കാലുമാറ്റത്തിന്റെയും ജാതിക്കച്ചവടത്തിന്റെയും ഒരു കൂട്ടം ആളുകള്. 


ഇടതുവശത്ത്, അഴിമതിയുടെയും സാമ്പത്തിക ക്രമക്കേടുകളുടെയും വന്‍തോതില്‍ സ്ത്രീപീഠനം അടക്കമുള്ള ഗുരുതരമായ മൂല്യച്യുതിയും ആദര്ശങ്ങളെ ബലികഴിക്കുന്ന നയങ്ങള്ക്കെതിരെയുള്ള പാളയത്തിലെ പടയും ചേരിതിരിഞ്ഞുള്ള വിഭാഗീയതയും വല്ലാതെ ശല്യപ്പെടുത്തിയിട്ട് അതുപോരാഞ്ഞ്, വര്ഗ്ഗീയ ശക്തികളോടൊപ്പം വേദികള് പോലും പങ്കിട്ടു താല്ക്കാലികനേട്ടങ്ങള്ക്ക്  വേണ്ടി വിപ്ലവവീര്യം തന്നെ പണയപ്പെടുത്തിയതും വല്ലാതെ ബുദ്ധിമുട്ടിലാക്കി. 


ഇപ്പോള് ടി പി ചന്ദ്രശേഖരന് എന്ന അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനെ ഏതു വൈരാഗ്യം പറഞ്ഞായാലും അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത് എല്ലാവരെയും ദുര്ബല പ്രതിരോധത്തിലേയ്ക്ക് എത്തിച്ചിരിക്കുന്നു.   സാഹചര്യങ്ങള്ക്കനുസരിച്ച് ഓന്തിന്റെ നിറം മാറ്റം പോലെ ചാഞ്ചാടിക്കളിക്കുന്ന നേതാക്കള് (?) ഇപ്പോള് മുതലക്കണ്ണീരും ഒളിയമ്പുകളും കൊണ്ടു കളം നിറയ്ക്കുകയാണ്. 


ഇപ്പോഴത്തെ ചില നാടകീയ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ വളരെക്കാലമായി ഔദ്യോഗികപക്ഷത്തു നിന്ന് അവഹേളനങ്ങളുടെ ഘോഷയാത്രകള് ഉണ്ടായിട്ടും ഏറ്റവും മുകളില് നിന്ന് താഴേയ്ക്ക് വീണ്ടും വീണ്ടും തള്ളിയിട്ടപ്പോഴും ചുളിഞ്ഞ മുഖഭാവവും തീരാത്ത അതൃപ്തിയും അടക്കാനാവാതെ അസംതൃപ്തനായി ചവിട്ടും തുപ്പുമേറ്റ് കഴിഞ്ഞപ്പോഴും പലരും കളമൊഴിഞ്ഞിട്ടും കടിച്ചുതൂങ്ങിക്കിടക്കുന്ന ഒരാള് എന്ന വിശേഷണം അച്യുതാനന്ദന് എന്ന തലമുതിര്ന്ന കമ്മ്യൂണിസ്റ്റു നേതാവിന് സ്വന്തം എന്ന് ആരും പറഞ്ഞു പോകും. 


Achuthanandan (right) with his wife and son Kumarതാന് തന്നെ പ്രേരണ ആയിരുന്ന, തന്റെ പിന്നാമ്പുറത്ത് ശക്തിയായി നിലയുറപ്പിച്ചു എന്ന കാരണം പറഞ്ഞു ഒറ്റപ്പെട്ട ഒഞ്ചിയം സഖാക്കളില് മുമ്പരിലെ തന്നെ ശക്തന്മാരില് ശക്തന്, ഒരേ ആദര്ശം പറയുന്ന പ്രതിയോഗികളാല് തന്നെ നിഷ്ടൂരമായി കൊല്ലപ്പെട്ടപ്പോഴും സ്വന്തം ലാവണത്തിന്റെ  ഭദ്രതകാക്കാന് വല്ലാതെ ബുദ്ധിമുട്ടുന്നത് മകന്റെ പേരിലും തന്റെ ബന്ധുക്കളുടെയും  പേരിലുമൊക്കെ ഉയര്ന്ന അവിഹിതങ്ങളുടെ തെളിവുകള് ഔദ്യോഗിക പക്ഷം ഉപയോഗിച്ചാല് ഇത്രയും നാള് ഊതിപ്പെരുപ്പിച്ച അഴിമതി വിരുദ്ധന്,  എന്ന ബിംബം ഉടയുന്നതിനു സാക്ഷിയായി, തനിക്കും മകനും കൂടി സ്വയം ശവക്കല്ലറ ഉണ്ടാക്കുന്നതിന്റെ അനൌചിത്യം ഓര്ത്താണോ?


സി.പി എം അല്ല ചന്ദ്രശേഖരനെ കൊന്നതെന്ന് ആദ്യം പറഞ്ഞ അച്യുതാനന്ദന്, ബര്‍ലിന്‍  കുഞ്ഞനന്തന്നായരെ മുന്നില് നിര്ത്തിയുള്ള അടവ്നയം പ്രയോഗിക്കുന്നത് പതിവ് നാടകം തന്നെ?  എന്നാല്, ഇത്തവണ എങ്ങനെ ഇനിയും ഉയര്ത്തിപ്പിടിച്ച മൂല്യങ്ങളുടെ കെട്ടുപാടുകള് കണ്ടില്ലെന്നു നടിച്ചു നില്ക്കാനാകും? 



സി പി എം നേതൃത്വം അറിഞ്ഞാണ് ചന്ദ്രശേഖരന് എന്ന ഒഞ്ചിയത്തെ സ്വന്തം ചെഗുവേരയെ പിന്നില് നിന്ന് ആക്രമിച്ചതും ജീവനെടുത്തതും എങ്കില് മുഖാവരണം മാറ്റി നേരായ വഴിയിലേയ്ക്കു സി പി എമ്മിനെ കൊണ്ടു വരാന് ഏറെ കൊട്ടിഘോഷിച്ച പുന്നപ്രവയലാറിന്റെ പഴയ വിപ്ലവവീര്യം പുറത്തെടുക്കാന് അച്യുതാനന്ദന് തയ്യാറാകുമോ?   അഴിമതിയുടെ, സ്വജനപക്ഷപാതത്തിന്റെ,  സ്ത്രീപീഠനപര്വ്വത്തിന്റെയൊക്കെ ജിഹ്വകള് സി പി എമ്മിനെ പാടെ വിഴുങ്ങും മുന്പ് ഇപ്പോഴത്തെ അപചയത്തില് നിന്ന് കരകയറ്റാന് പുത്തനൊരു കയ്യൂര്, പുന്നപ്ര-വയലാര് സമരചരിതം കുറിക്കാന് അച്യുതാനന്ദന് ഇറങ്ങിയാല് അപ്പോഴാണ് യഥാര്ത്ഥ കമ്മ്യൂണിസ്റ്റു ചിന്തകള് മനസ്സില് വിങ്ങുന്ന കെട്ടിയിടപ്പെട്ട അണികളുടെ പ്രതികരണം അറിയുക.


പിണറായി വിജയന്റെ ഭീഷണി രാഷ്ട്രീയവും,  ജയരാജന്മാരുടെ ഗുണ്ടായിസവും കോടിയേരിയുടെ അധികാരമോഹവും എം എ ബേബിയുടെയും വിജയരാഘവന്റെയും എളമരം കരീമിന്റെയും ഒക്കെ ചാഞ്ചാട്ടവും കൂടിച്ചേര്ന്ന കോക്കസിന്റെ പിടിയിലമാരാന് കഴിയാതെ തോമസ് ഐസക്കും ജി സുധാകരനുമടക്കം പല വമ്പന്മാരും ഇന്ന് തിരശ്ശീലയ്ക്കു പിന്നില് തലയൊളിപ്പിച്ചു  കഴിഞ്ഞു.    പിണറായി വിജയന്റെ സ്വത്തു വിവരങ്ങള് അഥവാ ഒരു വമ്പന് വീടിന്റെയും മകന് വിവേകിന്റെ ഇംഗ്ളണ്ടു വാസത്തിന്റെയും കഥകള് ലാവ്ലിന് കഥകളോടൊപ്പം കുഴിച്ചു മൂടപ്പെട്ടു.  ലാവിന് കേസ് നടത്താന് ഭരണപക്ഷത്തെ വലതന്മാര് പ്രതിപക്ഷത്തിരുന്നപ്പോള് അഥവാ അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള് ഉണ്ടായിരുന്നതിന്റെ നൂറിലൊരംശം ആര്ജ്ജവം കാണിക്കുന്നില്ല എന്നത് തന്നെ "പിണറായി വിജയം" കഥകളിയുടെ പുരോഗതി സൂചിപ്പിക്കുന്നു.


ടി പി ചന്ദ്രശേഖരനോടും കമ്മ്യൂണിസം രക്തത്തില് അലിഞ്ഞു ജീവിക്കുന്ന അനേകം കേരളീയരോടും നീതിപുലര്‍ത്തുന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനായാണോ അതല്ല  അവശേഷിക്കുന്ന ചെറു ശിഷ്ടകാലം,  ജീവിച്ചകാലത്തെ അഭ്യാസം വെറും പൊയ്മുഖം ആയിരുന്നു എന്നു സമ്മതിക്കുകയാണോ അച്യുതാനന്ദന്‍ ചെയ്യുക? അതങ്ങനെ സൂക്ഷിച്ചു തിരുവാമ്പാടിയിലെ വലിയചുടുകാട്ടിലെ തന്റെ പേരെഴുതിയ ചുവന്ന സ്തൂപം മാത്രം സ്വപ്നം കണ്ടു ഒതുങ്ങിക്കൂടാം എന്നാണോ അച്യുതാനന്ദന് തീരുമാനിക്കുക?  കേരള ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗുണ്ട എന്ന് പിണറായി വിജയനും കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കാപട്യം എന്ന വിശേഷണം  അച്യുതാനന്ദനും സ്വന്തമാക്കുമോ?  കാത്തിരുന്നു കാണാം.  സഖാവ് സി പി ചന്ദ്രശേഖരന്റെ ആത്മാവ് അച്യുതാനന്ദനോട് ഇപ്പോള്‍  സഹതപിക്കുന്നുണ്ടാകുമോ എന്തോ? അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ കപട്യക്കാരന്റെ  കുതന്ത്രങ്ങളെയോര്‍ത്തുകുറച്ചുകൂടെ ക്കഴിഞ്ഞാല്‍ അത് പുച്ഛമായിട്ടുണ്ടാകും! 


അച്യുതാനന്ദന്‍ നേരിന്റെ വഴിയിലാണെങ്കില്‍, ഒന്നുകില്‍  "കുലംകുത്തിയായി" സി പി ഐ യില്‍ നിന്ന് ഇറങ്ങി പ്പോന്നു സി പി എം ഉണ്ടാക്കിയ തെറ്റ് തിരുത്തും.  അല്ലെങ്കില്‍ സി പി എമ്മിനെ പിണറായി കോക്കസിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ചു നയിക്കും. ഇത് രണ്ടുമല്ലാതെ,  ഈ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തുന്ന ആണും പെണ്ണും കെട്ട ജീവിതം കൊണ്ട് നടക്കാന്‍ വിപ്ലവ വീര്യം പറയുന്ന ഒരു കമ്മ്യൂണിസ്റ്റിനു നാണമാവില്ലേ?


ഇത്രയും കുറിച്ചു കഴിഞ്ഞപ്പോഴാണ്,  "കുലംകുത്തി"യില്‍ അച്യുതാനന്ദനും പിണറായി വിജയനും കൊമ്പുകോര്‍ക്കുന്നത് കണ്ടത്.    ധാര്‍ഷ്ട്യംമൂത്ത വിജയന്‍റെ മുന്നില്‍ ഇനി തലകുനിക്കില്ല എന്നുറച്ച മട്ടിലെ അച്യുതാനന്ദന്റെ പ്രയോഗം എന്തൊക്കെയോ കണ്ടുകൊണ്ടു തന്നെ.  അതാണല്ലോ,  അച്യുതാനന്ദന്റെ പരമ പവിത്രതയില്‍ രമേശ്‌ ചെന്നിത്തലയുടെ പുത്തന്‍ ബോധോദയം.   എല്ലാം കൂടെ ചേര്‍ത്ത് വായിക്കുമ്പോള്‍ വലിയൊരു മാറ്റത്തിന്റെ കാഹളം കേള്‍ക്കുന്നോ എന്ന് സംശയം.  ഭരണപക്ഷതായാലും പ്രതിപക്ഷത്തായാലും പിണറായിയുടെയും കൂട്ടരുടെയും വാരിക്കുഴികളില്‍ നിന്ന് രക്ഷിക്കാമെന്നും മറിച്ചുള്ള പ്രത്യുപകാരം എന്ത് എന്നുമുള്ള വലിയ ചോദ്യം മാത്രം ഉത്തരം തേടും.  ഗണേഷ്  കുമാറിന്റെ അച്യുതാനന്ദനെ വെറുപ്പിച്ചത് തെറ്റായി എന്ന കുറ്റസമ്മതം, പി സി ജോര്‍ജ്ജിനെ പ്പറ്റി അച്യുതാനന്ദന്‍ ഈയിടെയായി ഒന്നും പറയാത്തത്, കുഞ്ഞാലിക്കുട്ടിയെപ്പോലും വെറുതെ വിടുന്നത്, അങ്ങനെ പലതും കൂട്ടി വായിക്കുമ്പോള്‍  എന്ത് സമവാക്യമാണ് ഇനിയുണ്ടാകുക എന്നത് ചിന്തനീയം.


CPI-M rejects Bachchan as Kerala's brand ambassadorഇതിന്റെയൊക്കെയിടയില്‍ അടിയുറച്ച കമ്മ്യൂണിസം എന്നു അല്‍പ്പം അതി-തന്റേടത്തോടെ സി പി ഐ തലയുയര്‍ത്തി നില്‍ക്കുന്നതും വെറും സന്ദര്ഭികം എന്നു തള്ളാനാകുമോ? കമ്മ്യൂണിസത്തിന്റെ ആധികാരികത അവകാശപ്പെട്ടു തനിമയോടെ, "പാര്‍ട്ടി വിട്ടവരെ കുലംകുത്തി എന്ന് വിളിക്കണമെങ്കില്‍ ആദ്യം വിളിക്കേണ്ടത് സി പി എമ്മിനെ" എന്നുപറയാന്‍ കാട്ടിയ ആര്‍ജ്ജവം കാണുമ്പോള്‍,  സി പി ഐ യെ കൂടെ ചേര്‍ത്ത് വായിച്ചാല്‍, കേരളം, രാഷ്ട്രീയം അല്പം നേരും നെറിയും പഠിക്കാന്‍ പോകുന്നോ എന്നു സംശയം തോന്നിയാല്‍ തെറ്റ് പറയാനാകില്ല എന്നു തന്നെ പറയേണ്ടി വരും.


അച്യുതാനന്ദന്റെ, പിണറായിയുടെ, ചെന്നിത്തലയുടെ, പി സി ജോര്‍ജ്ജിന്റെ, ഒക്കെ കക്ഷി-രാഷ്ട്രീയ അന്ധതയും അധികാര ഭ്രമവും തലയ്ക്കു പിടിച്ച പിണിയാളുകള്‍ പഠിച്ചതേ പാടൂ, അത് വികടസരസ്വതി ആയിരിക്കും എന്നു നല്ല നിശ്ചയം ഉള്ളത് കൊണ്ട്,  അവരോട് ഒരടിക്കുറിപ്പ്:  എന്റെ ചിന്തകള്‍ എന്റേത് മാത്രം സുഹൃത്തേ. ഞാന്‍ താങ്കളില്‍ അടിച്ചേല്‍പ്പിക്കുന്നില്ലല്ലോ. എനിക്ക് ശരിയെന്നു തോന്നിയത് ശരിയെന്നു പറയാന്‍ ആരുടെയെങ്കിലും അനുവാദം വാങ്ങേണ്ട അവസ്ഥ മരണമല്ലേ?  സഘാവ് ടി പി യുടെ ഭാര്യയുടെ വാക്കുകള്‍ ഓര്‍ക്കുന്നു.  "കൊല്ലാനേ പറ്റൂ,  ജയിക്കാനാവില്ല".  അതെ, സത്യത്തെ മറയ്ക്കാനാവില്ല!


"  സ്മാരകം തുറന്നു വരും
   വീറു കൊണ്ട വാക്കുകള്‍
   ചോദ്യമായി വന്നലച്ചു....
   നിങ്ങള്‍ കാലിടറിയോ... ?   "

Saturday 5 May 2012

ഇനിയും ക്ഷമിക്കാം നമുക്കീ രക്തദാഹികളോട്, വെറിപിടിച്ച ജന്മങ്ങളോട്!

വെട്ടും കുത്തും കൊലവിളിയും..............!
ഈ നശിച്ച രീതിയിലുള്ള രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ടു ആര്‍ക്കാണ് ഗുണം? ഇതൊക്കെ ആര്‍ക്കുവേണ്ടിയാണ്?  അമ്മയെയും പെങ്ങളെയും അച്ഛനെയും അനുജനെയും മക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെടുത്താന്‍ എന്തിനു ഈ സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത നേതാക്കള്‍? ഒരാളെ പച്ചജീവനോടെ കുത്തിയും കുത്തിയും വെട്ടിയും കൊല്ലാന്‍ ആരാണ് മനുഷ്യന് അധികാരം കൊടുത്തത്? അഥവാ അങ്ങനെ ചെയ്യുന്നവരെ മനുഷ്യരെന്നു വിളിക്കാമോ?  മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള അന്തരം വിവേകമാണെന്ന് പറയുകയും, മൃഗങ്ങളെക്കാള്‍ ക്രൂരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ എന്ത് പേരിലാണ് വിളിക്കുക?


കുറെ നാളുകളായി ഇത്തരം പ്രവര്‍ത്തനം ഇല്ലാതിരിക്കുകയായിരുന്നു.  ഇപ്പോള്‍ വീണ്ടും കുടിപ്പകകളും പ്രതിയോഗിയെ ഇല്ലാതാക്കാന്‍ കൊലപാതകം മാര്ഗ്ഗമാക്കുകയും ചെയ്യുന്ന പ്രാകൃത രീതി തിരികെ വന്നിരിക്കുന്നു. 
 

തിരഞ്ഞെടുപ്പുകള്‍, സമ്മേളനങ്ങള്‍, വഴിതടയലുകള്‍ എന്ന് വേണ്ട, എന്ത് തന്നെ ആയാലും സ്നേഹം, പ്രതിബദ്ധത, സാമൂഹ്യനന്മ എന്നൊക്കെ ചിന്തിക്കാതെ, നമ്മുടെ കളങ്കരഹിതമായിരുന്ന കേരളീയ സമൂഹം ഇങ്ങനെ മാറിപ്പോയതിനു ആരാണുത്തരവാദികള്‍?  മുടന്തന്‍ ന്യായങ്ങള്‍ ഒരുപാടു നിരത്താന്‍ ഈ കിരാതര്‍ക്ക് കഴിയും. പക്ഷെ,  മൂല കാരണങ്ങള്‍ കണ്ടുപിടിച്ചു എത്രയും വേഗം തെറ്റ് തിരുത്തിയില്ലെങ്കില്‍ നമുക്ക് നഷ്ടമാകുക വരുന്ന കാലത്തെ തലമുറയ്ക്ക് സൂക്ഷിക്കാന്‍ നമ്മളെ ഏല്‍പ്പിച്ച നന്മയുടെ താക്കോലാകും. 
 
വിദ്യാഭ്യാസത്തിലെ കച്ചവട മനസ്സ്?  വിദ്യാലയങ്ങളിലെ അമിത കക്ഷിരാഷ്ട്രീയം?  രാഷ്ട്രീയനേതാക്കളുടെ സാമൂഹ്യ പ്രതിബദ്ധതയില്ലായ്മ?   അവരുടെ വിദ്യാഭ്യാസമില്ലായ്മ?  അര്‍ഹതയില്ലാത്ത പണം പെരുകുന്നതിന്റെ ധാരാളിത്തത്തില്‍ നിന്നുടലെടുക്കുന്ന അഹങ്കാരം?  ഇനിയും ഒരുപാടു വിഷയങ്ങള്‍ പറയാന്‍ കഴിയും.



ഇവയില്‍ പലതിലും കാതലായ തിരുത്തലുകള്‍ ആവശ്യമാണ്‌. രാഷ്ട്രീയത്തിന്റെ നേരും നെറിയും പഠിപ്പിക്കണം.  ജനത്തിന് സ്വതന്ത്രമായി ചിന്തിക്കാനും വേണ്ടതും വേണ്ടാത്തതും തീരുമാനിക്കാനും സ്വതന്ത്രമായ അവസരം നല്‍കണം. സേവനം,  സാമൂഹ്യപ്രവര്‍ത്തനം എന്നാല്‍ നിഷ്കാമ കര്‍മ്മമാണെന്നും ലാഭേച്ഛ‍യോടെ പ്രവര്‍ത്തിക്കുന്നത് എത്രത്തോളം വലിയ തെറ്റാണെന്നും. ചൊട്ടയിലേ പകരണം. പാഴുകളെ തള്ളിക്കളയണം. വിവാദങ്ങളും ചതിയും വഞ്ചനയും, കൊലപാതകങ്ങളും മുന്‍താളില്‍ അനാവശ്യ പ്രാമുഖ്യത്തോടെ നല്‍കുന്ന പത്രമാദ്ധ്യമങ്ങളും,    (അതില്‍ത്തന്നെ ചേരിതിരിവുകള്‍ ദൃശ്യമാണല്ലോ) കൊന്നതിന്റെ തല്‍സമയദൃശ്യങ്ങള്‍ക്ക് വേണ്ടിപ്പോലും ക്യാമറായുമായി പരക്കം പായുന്ന,  തലങ്ങും വിലങ്ങും ഭീകരദൃശ്യങ്ങള്‍ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യുന്ന, വൈരാഗ്യം ത്രസിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ആക്രോശിക്കുന്ന പ്രവണതകള്‍ക്ക് കടിഞ്ഞാണിടണം. 


മാദ്ധ്യമസ്വാതന്ത്ര്യം എന്നാല്‍, മാനുഷിക നന്മയ്ക്ക് വേണ്ടിയല്ലാതെ, മാദ്ധ്യമ കച്ചവടക്കാരുടെ ആര്‍ത്തിമൂത്ത ദുരയ്ക്ക് വേണ്ടിയാകരുത്. പ്രകോപനം, പ്രതികാരം, സ്പര്‍ധ, ശത്രുത,  ഭയം ഒക്കെ ജനിപ്പിക്കുന്ന ദൃശ്യങ്ങളുടെയും വാര്‍ത്തകളുടെയും പ്രക്ഷേപണം എത്രടം വരെ എന്ന് പരിധി നിശ്ചയിക്കേണ്ടത് അത്യാവശ്യമാണ്.  എന്തിന്റെ ആയാലും നന്മകള്‍ വിശദീകരിക്കുന്ന വാര്‍ത്തകള്‍ക്ക്ഇന്ന് ശ്രോതാക്കളും കാഴ്ചക്കാരും ഇല്ലാതായിരിക്കുന്നു.  ആ ദുശ്ശീലം സാധാരണക്കാരില്‍ കുത്തി വച്ചത് ഈ മാദ്ധ്യമങ്ങളുടെ പ്രചാരം വര്‍ധിപ്പിച്ചു പണമുണ്ടാക്കാനുള്ള കിടമത്സരത്തിന്റെ പരിണതഫലമാണ്.


ഇനിയും വൈകിയിട്ടില്ല, തുടക്കം നന്നായാല്‍ എല്ലാം നന്നാകും. കുട്ടികളില്‍ നന്മയുടെ വിത്തുവിതയ്ക്കേന്ട മാതാപിതാക്കള്‍ അവരുടെ ശ്രദ്ധ അല്‍പ്പം വ്യതിചലിച്ചു പോകുന്നില്ലേ എന്ന് ചിന്തിക്കണം. അറിഞ്ഞോ അറിയാതെയോ, നമ്മുടെ കുഞ്ഞുങ്ങളെ സ്വാര്‍ത്ഥതയില്‍ ബിരുദാനന്തര ബിരുദം എടുക്കാന്‍ നിര്‍ബ്ബന്ധിക്കുകയാണ് നമ്മില്‍ പലരും.  നഷ്ടം നമുക്ക് മാത്രം.  ആദ്യം കുടുംബത്തില്‍, പിന്നെ സമൂഹത്തില്‍ ധാരാളം നന്മകള്‍ ചെയ്യാന്‍ കഴിവുള്ള ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കാന്‍ ഇനിയും അമാന്തിച്ചു കൂടാ.

 

ഇനിയും ഇതനുവദിച്ചു കൂടാ. ഒരമ്മയ്ക്കും അച്ഛനും ഇങ്ങനെ മകനെ നഷ്ടമാകരുത്.  ഒരു ഭാര്യയെയും വൈധവ്യം നിര്‍ബന്ധി ച്ചേല്പ്പിക്കരുത്. ഒരു മക്കളുടെയും അച്ഛനെ പാതിവഴിയില്‍ പിടിച്ചു പറിക്കരുത്‌. ഒരു സഹോദരനും സഹോദരിക്കും കണ്ണുനീര് തോരാത്ത രാപ്പകലുകള്‍ കൊടുക്കരുത്. ഒരു സുഹൃത്തിനെയും നഷ്ടബോധത്തിന്റെ വിറങ്ങലിച്ച ദിനരാത്രങ്ങളിലേയ്ക്ക് തനിച്ചു തള്ളിവിടരുത്. ഒരു മനുഷ്യനും ചെയ്തുപോയ അരുംകൊലയുടെ  ദുഖഭാരം പേറി ജന്മം മുഴുവന്‍ ഭീതിദനായി അലയരുത്. ഒരു സമൂഹവും ക്രിയാത്മകമായ ജന്മം പാഴാക്കിക്കളയരുത്.

നമുക്കൊരുമിക്കാം. ഒരുമിച്ചു നില്‍ക്കാം. തിന്മയുടെ ശക്തികളെ ഇങ്ങിനിവരാത്തവണ്ണം പലായനം ചെയ്യിക്കാന്‍, കൈകോര്‍ത്തു നില്‍ക്കാം. ഒന്നിച്ചു പറയാം: 



"ലോകാ സമസ്താ, സുഖിനോ ഭവന്തു"