Friday, 15 August 2014

കേരളത്തിൽ നിന്ന് വിദേശങ്ങളിൽ സുവിശേഷ പ്രവർത്തനം നടത്തുന്ന ക്രിസ്ത്യൻ വൈദികർ ഇറാക്കിലേയ്ക്കു പോകണം.

കേരളത്തിൽ നിന്ന് വിദേശങ്ങളിൽ സുവിശേഷ പ്രവർത്തനം നടത്തുന്ന
ക്രിസ്ത്യൻ വൈദികർ ഇറാക്കിലേയ്ക്കു പോകണം എന്ന് പറയാൻ എന്താ കാരണം?  

വിശ്വാസം, അതല്ലേ എല്ലാം?  സമയം കളയാതെ, എത്രയും വേഗം ക്രിസ്ത്യാനിയായതിന്റെ പേരിൽ മാത്രം ജീവിതം കുരിശിൽ ഹോമിക്കപ്പെടുന്ന ഇറാക്കിലെ സഹോദരന്മാരെ നേരിട്ട് ചെന്ന് സഹായിക്കാൻ വിദേശങ്ങളിൽ ഉള്ള മലയാളി വൈദികരെയും മെത്രാന്മാരെയും ഓർമ്മിപ്പിക്കുന്നു. നിങ്ങളുടെ സഹായം, സാമീപ്യം അവർക്ക് വലുതായിരിക്കും.
 
കേരളത്തിൽ നിന്ന് യുകെ, യു എസ് എ മുതലായ രാജ്യങ്ങളിൽ കഷ്ടപ്പെട്ട് ജോലിചെയ്യുകയും ക്രിസ്തു അനുയായികളായി  ജീവിക്കുകയും ചെയ്യുന്നവർക്ക്, വീണ്ടും വീണ്ടും പൌണ്ടിന്റെയും ഡോളറിന്റെയും പൊലിമ നോക്കി "സുവിശേഷ പ്രവർത്തനം" നടത്തി "സഹായങ്ങൾ" ചെയ്യുന്ന വൈദികർ എത്രയും വേഗം ഇറാക്കിലെ ക്രിസ്ത്യൻ സഹോദരന്മാരെ ആശ്വസിപ്പിക്കാൻ അവിടങ്ങളിലേയ്ക്ക്‌ ചെന്ന് മാതൃക കാട്ടണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കേരളത്തിൽ പള്ളികളിലും പിന്നെ അത്യാവശ്യം പള്ളിക്കൂടങ്ങളും ആശുപത്രികളുമായി ജീവിക്കുന്ന ബഹുമാന്യ വൈദികരെ അവിടെത്തന്നെ ഉപേക്ഷിക്കുന്നു. അവർക്ക് പറക്കാൻ പാസ്പോർട്ടുകളില്ലല്ലോ...
 
ഇടയ്ക്കിടെ വിദേശരാജ്യങ്ങൾ സന്ദർശിച്ച് തഴക്കവും വഴക്കവും വന്ന മെത്രാന്മാരും ഇറാക്കിലെ ക്രിസ്ത്യാനികളെ, അവരെ സഹായിക്കാനുള്ള അവസരമായി ഇതിനെക്കാണാതെ, പണപ്പിരിവ് നടത്താനുള്ള അനുമതിപത്രമായി ഇടയലേഖനങ്ങൾ പുറപ്പെടുവിക്കാതെ, നേരിട്ട് ഇറാക്കിലേയ്ക്ക് പോകണമെന്ന് അപേക്ഷിക്കുന്നു.  അവരുടെ കയ്യിൽ പണമുണ്ടായിരിക്കില്ല. ജീവൻ കയ്യിലെടുത്തു നടക്കുന്ന അവർ പക്ഷെ, ഉള്ളത് മുഴുവൻ നിങ്ങൾക്ക് തരും.
  
ബർമിംഹാമിലെ ധ്യാനകേന്ദ്രത്തിലെ സോജി ഓലിക്കൽ, എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള സമയക്കുറവുമൂലം ലോകമെമ്പാടും പറന്നു നടന്നു ധ്യാനിപ്പിക്കുന്ന സേവ്യർ വട്ടായിൽ മുതലായവർ പ്രത്യേകം ശ്രദ്ധിക്കുക. (മാർഗേറ്റിലെ പുതിയ കേന്ദ്രത്തിൽ വാർദ്ധക്യജീവിതം നയിക്കുന്ന ജോസഫ് പനക്കലിനെ പ്രായാധിക്യത്തിന്റെ അവശതകൾ മൂലം ഒഴിവാക്കാമെന്നു തോന്നുന്നു) ഒറ്റ ഞൊടിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന നിങ്ങൾക്ക് സാധിക്കാത്തതു എന്താണുള്ളത് ആൾദൈവങ്ങളേ?  നിങ്ങളുടെ ആഗോള മാർക്കറ്റിംഗിന് ഏറ്റവും ഉചിതമായ സമയമാണിത്. ഒറ്റ നിമിഷംകൊണ്ട് ഇറാക്കിലെ തീവ്രവാദികളെ മാനസാന്തരപ്പെടുത്തൻ നിങ്ങൾക്ക് നിങ്ങളുടെ പ്രത്യേക കഴിവുകൾ ഉപയോഗിക്കാൻ കഴിയുമല്ലോ. അവരുടെ കയ്യിൽ പണമുണ്ടായിരിക്കില്ല. ജീവൻ കയ്യിലെടുത്തു നടക്കുന്ന അവർ പക്ഷെ, നിങ്ങൾക്കും ഉള്ളത് മുഴുവൻ തരും.
 
"സീറോ മലബാർ" എന്ന പ്രത്യേകത നിറഞ്ഞ ശാഖ വളർത്താനെത്തി, ഓടി നടന്നു "കുബാന, വെഞ്ചരിപ്പുകൾ, ഭവനസന്ദർശനം, മാമോദീസ, ആദ്യകുർബാന" മുതലായ ആഘോഷക്കച്ചവടങ്ങൾ നടത്തുന്ന ബഹുമാന്യരായവർക്കും ഈ അഭ്യർത്ഥന ബാധകമാണ്.  ഇറാക്കിലെ ക്രിസ്ത്യാനികൾക്ക് മറ്റാരേക്കാളും നിങ്ങളുടെ സാമീപ്യം ആവശ്യമാണ്‌. മേൽപ്പറഞ്ഞവ കൂടാതെ അന്ത്യകൂദാശ ഒരൈറ്റമാക്കിയാൽ ഇറാക്കിൽ അതിനു നല്ല പിടിയുണ്ടാകും.
 
നിസ്വാർത്ഥ സ്നേഹം പകരാനെത്തി, കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കരാകാൻ ആഹ്വാനം ചെയ്ത ക്രിസ്തുവിന്റെ നാമത്തിൽ അന്നന്നത്തെയപ്പം കണ്ടെത്തുന്ന പുരോഹിതവർഗ്ഗത്തിൽപ്പെട്ട വൈദികരും പാസ്റ്റർമാരും ഉടനടി അശരണരായ ക്രിസ്തുസാക്ഷികളെ രക്ഷിപ്പാൻ ഇറാക്കിലേയ്ക്ക് പോകണം. സാമൂഹ്യ അനീതിയ്ക്കെതിരെ പടവാളോങ്ങുകയും കച്ചവടക്കാരെയും നാണയമാറ്റക്കാരെയും തല്ലിയോടിക്കുകയും ചെയ്തവനാണ് നസ്രായനായ ക്രിസ്തു.  ശാന്തമായി, ശത്രുവിനെ സ്നേഹിച്ചുകൊണ്ട്,  സ്വജീവൻ ലോകജനതയ്ക്കായി നല്കിയ ക്രിസ്തു കുരിശിലേറി എന്ന് നാഴികയ്ക്ക് നാല്പ്പത് വട്ടം പറയുന്ന, ക്രിസ്തുവിന്റെ പ്രതിപുരുഷന്മാർ എന്നവകാശപ്പെടുന്ന നിങ്ങൾ, തങ്ങളുടെ ധ്യാനകേന്ദ്രങ്ങളുടെ അതി-തീവ്രതാ സമയത്ത് ബലഹീനരായ പാവങ്ങളുടെ നിസ്സഹായാവാസ്ഥ മുതലെടുത്ത്‌ സാക്ഷ്യം പറയിപ്പിക്കുന്നതിനേക്കാൾ എത്രയോ സത്യമാണ് ജീവിതസാക്ഷ്യം കൊണ്ടുതന്നെ ക്രിസ്തുവിന്റെ അനുയായി എന്ന ഒരൊറ്റ കുറ്റത്തിന്  ക്രിസ്തുവിന്റെ പീഢാസഹനത്തെ അനുസ്മരിപ്പിക്കുമാറ് ഭീകരമായി ദേഹോപദ്രവം ചെയ്തശേഷം കുരിശിൽ തറച്ചു കൊല്ലപ്പെടുന്ന വിശ്വാസികളുടേത്. ഇറാക്കിലെ ആ പാവം വിശ്വാസികളുടെ നിസ്സഹായാവസ്ഥ കാണാൻ നിങ്ങൾക്ക് കണ്ണില്ലേ? എവിടെപ്പോയി നിങ്ങളുടെ എല്ലാം ത്ര്യജിച്ച ഭാവം?
 
ദുഃഖവെള്ളിയാഴ്ച ക്രിസ്തുവിന്റെ പീഢാസഹനം നാടകം പോലെ കാണിക്കുന്നവർ, അതിന്റെ പേരിൽ വിശ്വാസികളിൽ നിന്ന് പണം പിടുങ്ങുന്നവർ ആ സഹനം നേരിട്ട് കാണാനെങ്കിലും ഇറാക്കിൽ പോകണം.  അത്രത്തോളം മനസ്സും മനഃസാക്ഷിയും മരവിച്ചവരാണെങ്കിൽ ഒന്നുമില്ലെങ്കിലും കുറെയേറെ പുണ്യവാളമാരെയും പുണ്യവതികളെയും കണ്ടെത്താനും അത് വഴി ഓരോ പള്ളികളിലും പുത്തൻരൂപങ്ങളും അതിന്റെപേരിൽ "പെരുന്നാളുകളും" നടത്തി ധനസമ്പാദനം ഊർജ്ജിതപ്പെടുത്താനുമെങ്കിലും പ്രയോജനപ്പെടും.
 
അല്മായരായ കുഞ്ഞാടുകൾ പോയി എല്ലാം നോക്കിയിട്ട് വരൂ ഞങ്ങൾ പിന്നാലെ എന്ന പഴയ സൂത്രം വേണ്ട. കുടുംബവും കൂട്ടവുമില്ലാതെ തിന്നുകൊഴുത്തു ജീവിക്കുന്ന, എല്ലാം ത്യജിച്ചവർ എന്ന് സ്വയം പുകഴ്ത്തുന്ന നിങ്ങൾതന്നെ ദയവായി മാതൃക കാണിക്കൂ...  വെള്ളയടിച്ച കുഴിമാടങ്ങൾ എന്ന് ക്രിസ്തു  വിളിച്ചത് നിങ്ങളെയാണ് എന്നാക്ഷേപിക്കുന്നവരോടുള്ള ഒരു മറുപടിയുമാകുമത്. പാസ്പോർട്ട് എടുക്കാനുള്ള കാലതാമസം വേണ്ടല്ലോ, അതുള്ളവരല്ലേ. അല്ലെങ്കിൽത്തന്നെ, റിയാലിന്റെ സൗദി അറേബ്യ പോലെയുള്ള ഒരു രാജ്യത്ത് അധോലോക സുവിശേഷ പ്രവർത്തനം നടത്തുന്ന ധീരന്മാർക്കാണോ ഇറാക്ക് ഒരു വലിയ പ്രശ്നമാകുക?
 
അതുകൊണ്ട്, കേരളത്തിൽ നിന്ന് അമേരിക്ക, യൂറോപ്പ്,  ആസ്ത്രേലിയ  മുതലായ വിദേശരാജ്യങ്ങളിലും സൗദി അറേബ്യ ഒഴികെയുള്ള ഗൾഫ് നാടുകളിലും പരസ്യമായും സൗദി അറേബ്യയിൽ രഹസ്യമായും സുവിശേഷപ്രവർത്തനം നടത്തുന്ന ക്രിസ്ത്യൻ വൈദികർ ദയവായി എത്രയും വേഗം ഇറാക്കിലേയ്ക്കു പോകണം.
 
ക്രൂശിതനായ ക്രിസ്തുവിനെ ഏറ്റവും കൂടുതൽ ആവശ്യമുള്ളവരായത് കൊണ്ട്  നിങ്ങൾ എത്രയും വേഗം പോകുവാരിക്കും. അല്ലെ?
 
അല്ല, വിശ്വാസം, അതല്ലേ എല്ലാം...!
 
സസ്നേഹം, എല്ലാ വിജയങ്ങളും നേർന്നു കൊണ്ട്,
ഒരു വിശ്വാസി.

ഒരപേക്ഷ: പോയിട്ട് ക്രൂശിതനാകാൻ കൃപയുണ്ടായാൽ, ആ വിധിയുണ്ടായാൽ
പത്രോസിനെപ്പോലെ, തലകീഴായി കുരിശിൽ തറയ്ക്കാൻ പറയും എന്ന് വിശസിക്കുന്നു.

എന്നാണിവർ മനുഷ്യരെ മനുഷ്യരായിക്കാണുക?


 
 
 


16 comments:

 1. അമേരിക്കേലേക്ക് വേണോങ്കി പോകാം. അവിടെയല്ലേ പാപികളൊക്കെ!

  ReplyDelete
 2. അമേരിക്കയിൽ മാത്രമല്ല സുഹൃത്തെ, ഇംഗ്ളണ്ടിലും ഇപ്പോൾ ഈ പാപവിമോചകരെ മുട്ടീട്ടു നടക്കാൻ മേല..! സീറോ മലബാറിന്റെ പേരിൽഎത്തിപ്പെട്ട്, സ്വകാര്യ ചടങ്ങുകളിൽപ്പോലും "സ്തോത്രകാഴ്ച"യുടെ തമ്പുരാൻ എന്ന് വിശേഷിപ്പിക്കാവുന്ന ബിജു കൊറ്റനല്ലൂർ എന്നൊരു പാതിരി വേഷമാണ്‌ ഇക്കൂട്ടത്തിലെ ഏറ്റവും വിഷം. അദ്ദേഹം കാണിക്കുന്ന അനീതി ചോദ്യം ചെയ്യുന്നവരെ, പഴയകാലത്തെ തെരുവ് വേശ്യകൾ പോലും അറയ്ക്കുന്ന രീതിയിലെ സംസാരം കൊണ്ട് ഒതുക്കാൻ ശ്രമിക്കുന്ന ഒരു പക്കാ പാഷാണം. ഓടി നടന്നാണ് കുർബാനയെ കച്ചവടമാക്കി നടത്തുന്നത് . പിന്നണിയിലോ കണക്കിൽപ്പെടാത്ത വെഞ്ചരിപ്പുകൾ. അത് കാർ പാർക്കിൽ പോയി നിന്ന് എടുപിടീന്ന് നടത്തി കണക്കു പറഞ്ഞു കാശ് മേടിക്കാൻ ഒരുളുപ്പുമില്ലാത്തത്ര അധഃപതിച്ച ഒരു ജന്മം...! തീർന്നില്ല, വീടുകൾ പരമാവധി ഓരോ വർഷത്തിലും വെഞ്ചരിപ്പിക്കണം. ആറുമാസത്തിലായാൽ ബഹുകേമം. ദോഷം പറയരുതല്ലോ, മാമോദീസകൾ, ആദ്യകുർബാനകൾ, ഒപ്പീസുകൾ ഒക്കെ ഓരോരുത്തരും പ്രത്യേകം സ്വകാര്യ ആഘോഷമായി നടത്താൻ സർവ്വാത്മനാ അദ്ദേഹത്തിന്റെ പിന്തുണയുണ്ട്. ഇംഗ്ളീഷു പള്ളിയിലെ ഇടവക കുർബാനയ്ക്ക് ഞായറാഴ്ച പങ്കെടുത്തില്ലെങ്കിലും ഒരു കുഴപ്പവുമില്ല. അദ്ദേഹം മലയാളം കുർബാന നടത്തുന്ന ദിവസമാണ് ആ സ്ഥലത്തെ മലയാളികൾക്ക് കടമുള്ള ദിവസം. ഓരോദിവസവും നാലഞ്ച് സ്ഥലത്താണ് ഒടിനടന്നുള്ള കുർബാനക്കച്ചവടം. ഓരോ തവണയും ഓരോ സ്ഥലത്തു നിന്നും കിട്ടുന്നത് നൂറു പൌണ്ടിൽ കുറയാത്ത ടാക്സ് ഫ്രീ ആയ കൈക്കാശു പണം, കോളോടു കോള്...! ആഹ്ളാദലബ്ധിക്കിനിയെന്തു വേണം! മാസവരുമാനം ഏതാണ്ട് അയ്യായിരത്തിലധികം ടാക്സ് ഫ്രീ പൌണ്ടുകൾ...! (കൊടുക്കുന്ന കുഞ്ഞാടുകളുടെ അതായത്, കഷ്ടപ്പെട്ട് ജോലിചെയ്തുണ്ടാക്കുന്ന പാവങ്ങളുടെ) ശരാശരി മാസവരുമാനം ടാക്സ് കിഴിച്ചാൽ ആയിരം പൌണ്ടാണെന്നും ഓർക്കണം) അത് എങ്ങോട്ട് പോകുന്നോ എന്തോ... ഓരോ സ്ഥലത്തും ഒന്നരയാളിന്റെ ശാപ്പാട് ഒറ്റയിരുപ്പിൽ മിഴുങ്ങും. പിന്നെ ഒരു മൂന്നാളിനുള്ളത് പൊതിഞ്ഞും കൊണ്ടുപോകും. കർത്താവേ ഇതെല്ലാം കൂടെ എങ്ങോട്ടാണോ പോകുന്നത് എന്ന് ആരേലും സംശയിച്ചാൽ അതിശയമില്ല.! എവിടെച്ചെന്നാലും ഒന്നും വേണ്ട ഒന്ന് സംഘടിപ്പിച്ചാൽ മതി എന്നാണാദ്ദ്യത്തെ അപേക്ഷ! ഇത്രയും പാവം ഈ ലോകത്തുണ്ടോ എന്ന് തോന്നിപ്പിക്കുന്ന ദൈന്യതയോടെയാണ് ചോദ്യം. പിന്നെ ഒട്ടകത്തിനു സ്ഥലംകൊടുത്ത പോലെയാണ് കാര്യങ്ങൾ... ഒടുവിൽ നിർദ്ദേശങ്ങളുടെ പെരുമഴ തന്നെ പിന്നാലെയുണ്ടാകും....ഇവരെയൊക്കെ സമ്മതിക്കണം....!

  കർത്താവേ.. നീ കുരിശേൽത്തന്നെ കിടന്നോ... ഇറങ്ങിവന്നാൽ ഈ കക്ഷികൾ തല്ലിക്കൊല്ലും. പോരാത്തതിന് വീണ്ടും ഒരു പത്തിരുപതു ആണികൂടെ അടിച്ചു കേറ്റും എന്നിട്ട് ആ ഓരോ പുതിയ ആണിക്കും പ്രത്യേകം തുക തീരുമാനിച്ചു വിശ്വാസികളോട് കണക്കു പറഞ്ഞു വാങ്ങും ഈ വകകൾ...

  ReplyDelete
  Replies
  1. നിങ്ങള്‍ക്ക് ദൈവത്തെയും മാമോനെയും ഒരുമിച്ച് സേവിക്കാന്‍ കഴിയില്ലെന്ന് ഗുരു പറഞ്ഞപ്പോള്‍ മാമോനെ മാത്രം മതിയെന്ന് പറഞ്ഞവര്‍ ആവാം ഇവര്‍!

   Delete
  2. ശരിയാണ് അജിത്‌. ഇവർക്ക് മാമോനാണ് പഥ്യം...

   Delete
  3. താങ്കളാരായലും, (anonymous), കുറച്ചു വിശദമായി പറഞ്ഞതിന് നന്ദി.

   Delete
 3. Sad to see the horrible atrocities faced by Christian, Yazidi and other minorities. Are those torturers really from the human species??

  ReplyDelete
  Replies
  1. The atrocities are prepared by man. The unsympathetic thing is that the so called “preachers of the good news” from Kerala are simply wealth makers. They are not the messengers of concord. In broad-spectrum, they are shoddier than these torturers because the torturers viciously torture individuals and kill within short time. Hence these money makers keep on prowling the poor and maintain them in custody as their slaves...., the slaves of their putrid attitude and the so called ”devotion”...!

   Delete
 4. സോജി ഓലിക്കൽ എന്നല്ല സ്ലോലി ഊമ്പിക്കൽ എന്ന പേരാണ് ആ പുരോഹിതന് ചേരുക. അമിതവിനയവും കുരുട്ടുബുദ്ധിയുമുള്ള ഒരു ഫ്രോഡ് ആണ് സോജി എന്ന് യുകെയിൽ കുറച്ചു പേർക്ക് എങ്കിലും അറിയാം . പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാണല്ലോ . കാത്തിരിക്കാം .

  ഓ സ്ലോലി ഊമ്പിക്കനെ , ഓ സ്ലോലി ഊമ്പിക്കനെ .യൂകെയെ രക്ഷിക്കണമേ .

  നീ സ്ലോലി ആണെന്നും നീ ഊമ്പിക്കൽ ആണെന്നും
  ഞങ്ങൾ വിശ്വസിക്കുന്നു ,ഞങ്ങൾ പ്രഖ്യാപിക്കുന്നു
  സ്ലൊലിയെ ഊംബിക്കാ ...... വട്ടായി ശിഷ്യനേ...............

  ReplyDelete
 5. സുഹൃത്തേ, (Anonymous) ആവേശം മനസ്സിലാകുന്നുണ്ട്. പറയാനുള്ളതെന്തും പറയുക. പക്ഷെ, ഭാഷ സഭ്യമായിരിക്കാൻ ശ്രദ്ധിക്കുമല്ലോ. വികാരം വിചാരത്തെയും വിവേകത്തെയും കീഴ്പ്പെടുത്താതെ ശ്രദ്ധിക്കുക.

  ReplyDelete
 6. ഒരു വിഷയത്തെ രണ്ടു രീതിയിലും കാണാം; കാണണം.മറ്റുള്ളവരെ വെറുതെ കുറ്റം പറയുന്നതെന്തിനാണ്‌. എല്ലാവരും പണത്തിനു വേണ്ടിയാണു ഇവിടെ ജീവിക്കുന്നത്. മിക്കവരും അതിനു ഏതറ്റം വരെ പോകാൻ തയ്യാറുമാണ്. നമ്മൾ എന്താണ് ചെയ്തത് എന്ന് ചിന്തിക്കുന്നതയിരിക്കും ഒരു പക്ഷെ നല്ലത്. എല്ലാവരും അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

  എല്ലാ മേഖലയിലും നല്ലവരും, അല്ലാത്തവരുമുണ്ട്. നാം ഇവരിൽ ആരെയാണ് ശ്രദ്ധിക്കുന്നത് എന്നത് നമ്മുടെ വീക്ഷണമാണ്.

  ReplyDelete
 7. ആദ്യമായിത്തന്നെ പറയട്ടെ, നല്ല പ്രതികരണത്തിന്, താങ്കളാരായാലും നന്ദി.
  വളരെ ശരിയാണ്. തീർച്ചയായും ഒരു വിഷയത്തെ രണ്ടു രീതിയിലും കാണാം; കാണണം. "വെറുതെ കുറ്റം പറയുകയാണെന്ന്" തോന്നിയതെന്താണെന്ന് മനസ്സിലായില്ല. എല്ലാവരും പണത്തിനു വേണ്ടിയാണ് ജീവിക്കുന്നത് എന്നത് താങ്കളുടെ തെറ്റിദ്ധാരണയാണ്. എന്നാൽ ഭൂരിഭാഗവും അങ്ങനെയായിരിക്കാം, എതിർക്കുന്നുമില്ല. ജീവിക്കാൻ വേണ്ടി പണമുണ്ടാക്കുന്നവരും പണത്തിനു വേണ്ടി ജീവിക്കുന്നവരുമുണ്ട്.

  എല്ലാം ത്യജിച്ചു എന്നവകാശപ്പെട്ട് ചതിയും വഞ്ചനയും കാണിക്കുന്ന തട്ടിപ്പുകാരെ മാത്രമാണ് വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഈ ത്യാഗികൾക്ക് പണത്തിനു വേണ്ടി ഏതറ്റം വരെയും പോകേണ്ട ആവശ്യമെന്താണ്? അതും, കഷ്ടപ്പെട്ട് ജീവിച്ചിട്ടും രണ്ടറ്റവും എത്താതെ ക്രെഡിറ്റ് കാർഡിൽ ജീവിക്കുന്നവരെ വഞ്ചിച്ചു ചൂഷണം ചെയ്ത്? അവരുടെ തന്നെ പ്രവൃത്തിയും ജീവിതവും തമ്മിൽ യാതൊരു സാമ്യവുമില്ലതെ മുഖം മൂടിയണിഞ്ഞു കൊണ്ട് സമൂഹത്തെ ഇങ്ങനെ വഞ്ചിക്കുന്നവർ പുരോഹിതർ എന്ന വിഭാഗത്തിലല്ലായിരുന്നെങ്കിൽ താങ്കൾ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നറിയാൻ താല്പര്യമുണ്ട്. തട്ടിപ്പിന്റെ ഒരായിരംകഥകൾ നമ്മൾ പത്രദ്വാരായും മറ്റും ദിനേന അറിഞ്ഞു കൊണ്ടിരിക്കുന്നുണ്ടല്ലോ. അതിനേക്കാൾ എത്രയോ മടങ്ങ് വലുതാണ്‌ ഈ തട്ടിപ്പുകൾ? ഇവരുടെ ചെയ്തികളെ ചോദ്യം ചെയ്‌താൽ ദൈവകോപം ഉണ്ടാകും എന്ന ഒരുമ്മാക്കി കാട്ടി കാലാകാലങ്ങളായി ഭയപ്പെടുത്തിയല്ലേ ഇവർ ഈ കള്ളത്തരങ്ങൾ ചെയ്ത് കൂട്ടുന്നത്‌?

  നമ്മൾ എന്ത് ചെയ്യുന്നു എന്നത് തന്നെയായിരിക്കും ഓരോരുത്തരും കാണുന്ന കാഴ്ച്ചപാടുകളിലെ വ്യത്യാസവും. താങ്കൾക്ക് ഇങ്ങനെ നിഷ്കളങ്കമായി പറയാൻ കഴിഞ്ഞത് താങ്കൾ ഒരു പക്ഷെ ജീവിതത്തിൽ നിഷ്കളങ്കനായത് കൊണ്ടാകും. എല്ലാവരും അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിക്കുന്നു അങ്ങനെയെങ്കിൽ, കള്ളനാണയങ്ങൾ ഒറ്റപ്പെടുമായിരുന്നു. ക്രിസ്തുവും പലരെയും ശ്രദ്ധിച്ചത്, ആട്ടിപ്പായിച്ചത് ഒക്കെ സാമൂഹ്യ അനീതിയോടുള്ള വ്യക്തിയുടെ പ്രതികരിക്കാനുള്ള കർത്തവ്യം, കടമ മറക്കാതിരുന്നത്‌ കൊണ്ടാണ്. നമ്മുടെ വീക്ഷണം ചില സ്ഥാപിത താല്പ്പര്യങ്ങളോടെ ചിലർ ഉണ്ടാക്കിവച്ച മതത്തിന്റെ ചട്ടക്കൂടുകളിൽ തളച്ചിടാതെ സ്വതന്ത്രമായി ചിന്തിച്ചാൽ അതാകും "നമ്മുടെ" വീക്ഷണം എന്നേ ഞാൻ പറയൂ.

  ReplyDelete
 8. negala polullavarane Christian samuhatheena shapaum.....GOD IS LOVE

  ReplyDelete
 9. അങ്ങനെ പറയരുത്. ഇവരെപപോലെയുള്ളവർ ക്രിസ്ത്യൻ സമുദായത്തിന്റെ മാത്രമല്ല, മനുഷ്യരാശിയുടെ തന്നെ ശാപമാണ്. തീവ്രവാദികൾ എല്ലായിടത്തും തെറ്റുകാരല്ല, പക്ഷേ ദ്രവ്യാഗ്രഹികളായ തീവ്രവാദികൾ എല്ലാവരും തെറ്റുകാരാണ്, അതാണ്‌ വ്യത്യാസം. എല്ലാമതത്തിലും ഇത്തരക്കാരുണ്ട്. എന്നാൽ, സംഘടിതമായ കൊള്ളയടി ചില പ്രത്യേക വിഭാഗങ്ങളിൽ മാത്രമേയുള്ളൂ എന്നതാണ് രസകരം. ഇതിനിടയിൽ തള്ളാനും കൊള്ളാനുമാകാതെ വീർപ്പുമുട്ടുന്ന കുറെ നല്ലവരുമുണ്ട്‌. എന്നാൽ അവരെ മാറ്റിനിർത്തി ഒരു വിഷയവിസ്താരം സാദ്ധ്യമല്ലാതാകുന്നത് അവരും അറിഞ്ഞോ അറിയാതെയോ, ഇതേ സിസ്റ്റത്തിന്റെ ഭാഗമാണ് എന്നത് കൊണ്ടുമാത്രം.

  ReplyDelete
 10. ഇംഗ്ളണ്ടിൽ ഒരു ബിഷപ്പിന് വഴിയൊരുക്കാനായി വന്ന പിമ്പ് ആണ് സോജി .സോജിയെ കൊണ്ടുവന്ന അരീക്കാടൻ അച്ചൻ അതിനു മുൻപ് ഏതു രാജ്യത്തായിരുന്നു ,അവിടെ നിന്നും എങ്ങനെയാണ് യൂക്കെയിൽ എത്തിപ്പെട്ടത് എന്നൊക്കെ വിശ്വാസികൾ അന്വേഷിക്കുന്നത് നന്നായിരിക്കും. ഇപ്പോൾ വിദേശങ്ങളിലുള്ള മിക്ക സീറോ മലബാർ അച്ചന്മാരും നാട്ടിൽ തരികിട കളിച്ചു പിടിക്കപ്പെട്ടവരാണ് . ഈ അരീക്കാടന്റെ ചെയ്തികൾ മൂലം നാണംകേട്ട് യൂക്കെ രാജ്യം വിട്ടിട്ടുള്ള കുടുംബങ്ങൾ ഒന്നും രണ്ടുമല്ല (ജീസസ് യൂത്ത് ആയിരുന്നു പുള്ളിയുടെ കളിക്കളം ). ക്നാനായക്കാരെ കുറ്റം പറഞ്ഞുകൊണ്ടു വന്ന സോജി ഒരു വര്ഷം കൊണ്ടു അവരെ പോക്കെറ്റി ലാക്കുന്ന കാഴ്ചയും നമ്മൾ കണ്ടു . ഇംഗ്ലീഷ് പള്ളികളിൽ കുർബ്ബാനയും കൂദാശകളും സൗജന്യമായി ലഭിക്കുമ്പോൾ ഈ വകകളെ കാശ് കൊടുത്തു നമ്മൾ ചുമക്കെണ്ടതുണ്ടോ? അമേരിക്ക ഇവിടെ ആവര്ത്തിക്കണോ . ഇംഗ്ലീഷ് ഭാഷയിൽ ഇന്റർവ്യൂകൊടുത്തു ജോലി മേടിക്കാമെങ്ങിൽ, ഡ്രൈവിംഗ് ലൈസൻസ് എടുക്കാമെങ്കിൽ കുർബ്ബാന മാത്രം എന്തിനു മലയാളത്തിൽ ?

  ReplyDelete
 11. ലോകം മുഴുവനും സുവിശേഷം അറിയിക്കാന്‍ നമ്മള്‍ എല്ലാവര്‍ക്കും കടമയുണ്ട് .....എന്തെന്നാല്‍ യേശുവിന്‍റെ സുവിശേഷം നല്‍കുന്ന സന്തോഷവും സമാധാനവും ആസ്വധിക്കുന്നവരണ് നാം ...
  പക്ഷെ സുവിശേഷ പ്രഘോഷണത്തിനു ഭാഷ ഒരു പ്രശ്നമാണ്ണ്‍ ..... ഇറാക്കിലെ പ്രശ്നം ഭാഷ മാത്രമല്ല ....
  ക്രിസ്തനികളെ തെരഞ്ഞുപിടിച്ച് കൊന്നു കള്ളയുന്ന പിശാശുകളുടെ അടുത്തേയ്ക്ക് സുവിശേഷ പ്രഘോഷണം എന്നു പറഞ്ഞു ചെന്നാല്‍ എന്തായിരികും അവസ്ഥ ..... മരിക്കന്നങ്കില്‍ ഇറാക്കിലെക്കു പോകേണ്ട കാര്യമുണ്ടോ ? പിന്നെ ഏകദേശം ഇതേ അവസ്ഥ തന്നെയാണ്ണ്‍ ഒരിസ്സയിലും മധ്യപ്രദേശിലും അവിടെ മുസ്ലിം തിവ്രവധികള്‍ ആണെങ്കില്‍ ഇവിടെ ഹിന്ദു തിവ്രവധികള്‍ ആണെന്നു മാത്രം...
  ഈ ഒരിസ്സയിലും മധ്യപ്രദേശിലും സൗത്ത് ആഫ്രിക്കയിലും സൗദി അറേബ്യയിലും പ്രേഷിതപ്രവര്‍ത്തനം നടത്തുന്ന മലയാളികളായ സന്യസ്ഥരെ മറക്കരുത്....
  ധ്യാന കേന്ദ്രങ്ങളില്‍ സുവിശേഷം പ്രഘോഷികുന്നവരെ ആള്‍ദൈവങ്ങള്‍ എന്നു ഒരു ക്രിസ്ത്യാനി വിളിക്കുമെന്ന് തോന്നുനില്ല ....
  പ്രാര്‍ത്ഥിക്കുമ്പോള്‍ അത്ഭുതങ്ങൾ നടക്കുന്നത് ദൈവത്തിന്‍റെ സജിവ സനിധ്യമാണ്...
  അതുകൊണ്ടാണ്ണ്‍ മറ്റു മതങ്ങളില്‍ നിന്ന്‍ ക്രിസ്തുമതം വേറിട്ട്‌ സമാധാനത്തില്‍ നിലകൊള്ളുന്നത്‌...
  ദൈവ വചനം അനുസരിച്ചേ ജിവികാവൂ...എല്ലാത്തിനും ഉപരിയായി ദൈവത്തെ സ്നേഹികണം ...
  ദൈവ വചനത്തിനു എതിരായി പ്രഘോഷികുന്നവരെ ഒറ്റപെടുത്തുകയും വേണം ....

  വചനത്തില്‍ അനുസ്രതമായ ജിവിതം നയിക്കുവാനും അതുവഴി ദൈവം നിങ്ങളെ അനുഗ്രഹികാനും ഇടവരട്ടെ ................
  ഹല്ലേലുയ .......

  http://www.manovaonline.com/

  https://www.facebook.com/kingofpeace.jesus

  ReplyDelete