അങ്ങനെ ഭാരത നീതിന്യായ പരമോന്നത നീതിപീഠം നട്ടെല്ല് വളയ്ക്കാതെ നിന്നു. പണിയൊക്കെ ഇഷ്ടപ്പെട്ടു, കാര്യം ഒക്കെ കൊള്ളാം പക്ഷേ....., പണിക്കാരന്‍ നാളെ മുതല്‍ വരണ്ട എന്ന് മുഖത്ത് നോക്കി പറഞ്ഞു. കോടതിയ്ക്ക് പുറത്തു ഒത്തു തീര്‍പ്പുണ്ടാക്കി ഇണ്ടാസു കാണിക്കാന്‍ ഇത് അച്ചിവീടല്ല മോനെ ദിനേശാ എന്ന് ഇറ്റലിതമ്പ്രാക്കളോടും പണി പാലുംവെള്ളത്തില്‍ കാര്സ്കരലേഹ്യം സമം ചേര്‍ത്തുതന്നെ തരുമെന്ന് ചൂട്ടു പിടിച്ച സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളോടും ദല്ലാള്‍ പണിയേറ്റ വത്തിക്കാന്റെ കങ്കാണിമാരോടും കാലുവാരിയ ബോട്ടുടമ ചേട്ടനോടും അവരുടെ ഇരകളായ പാവം രണ്ടു കുടുംബങ്ങളോടും ബഹുമാനപ്പെട്ട കോടതി പറഞ്ഞു.
പക്ഷെ, അങ്ങനെ രണ്ടു കങ്കാണിമാരുടെ പ്രത്യേക ശ്രമഫലമായി നടത്തിയെടുത്ത ഒത്തുതീര്‍പ്പുനാടകം ഗോവിന്ദാ.... ഗോവിന്ദാ.... ആയിപ്പോയി! ഭാരതീയരുടെ ആകെ നട്ടെല്ല് വളഞ്ഞിരിക്കുകയാണെന്നു വല്ലാതെ ധരിച്ചു-വശായവരുടെ മുഖമടച്ചു കൊടുത്ത അടിയാണ് ഈ കോടതി തീരുമാനം. നട്ടെല്ലുള്ള കേരളാ മന്ത്രിസഭ, നെയ്യാട്ടിന്മാര തിരഞ്ഞെടുപ്പൊന്നു കഴിയുന്നത് വരെ മിണ്ടാതിരിക്കാന്‍ നോക്കിയതു പോലെയായിരുന്നു പലപ്പോഴും തോന്നിയത്. എന്നാല്‍, ഇക്കളി പുറത്തെടുക്കാന്‍ സമയം കൊടുത്തില്ല ബഹുമാനപ്പെട്ട കോടതി. ഇനിയിപ്പോള്‍ പറഞ്ഞതെല്ലാംമിഴുങ്ങി, മിഴുക്കസ്യാന്നു നില്‍ക്കുകയല്ലാതെ ബോട്ടുടമ ഫ്രെഡിയ്ക്കും മാര്‍ഗ്ഗമില്ല. കോടതി സ്വയം ഈ കാലുവാരികള്‍ക്കും കൂട്ടാളികള്ക്കുമെതിരെ രാജ്യദ്രോഹത്തിനു വ്യവഹാരം ആരംഭിക്കാതിരുന്നാല്‍ ഭാഗ്യം!
രാജ്യത്തിന്റെ ആത്മാഭിമാനം പണയം വച്ച് പണത്തിന്റെ മീതെ ഒത്തുതീര്‍പ്പു നാടകം കളിപ്പിച്ച ( അവര് പീലാത്തോസിന്റെ പോലെ കൈകഴുകും, നോക്കിക്കോ...) മാര്‍പ്പാപ്പയുടെ കങ്കാണിമാരും അവരുടെ മേലാളന്മാരും തമ്പ്രാക്കന്മാരും ഒക്കെ ഭാരത പൌരന്റെ ജീവന് വിലപറഞ്ഞതും അതിനുള്ളിലേയ്ക്ക് പരിപാവനമായ ക്രിസ്തുവിന്റെ നാമം വലിച്ചിഴച്ചു കൊണ്ടുവന്നതും എങ്ങനെ ന്യായീകരിക്കനാവും? അനീതിയ്ക്കും അധാര്മ്മികതയ്ക്കുമെതിരെ എന്നും നിലകൊണ്ട ക്രിസ്തുദേവന്‍, ലോകത്തിന്റെ പാപങ്ങള്‍ നീക്കാന്‍ സ്വയം കുരിശില്‍ ബലിയാടായ ദൈവപുത്രന്‍, ആ നാമം കൌശലം നിറഞ്ഞ ഒരു വളഞ്ഞബുദ്ധിയുടെ താക്കോലായി ഉപയോഗിച്ചതാണോ ക്രിസ്തു പഠിപ്പിച്ച സുവിശേഷം?
"എന്നോടു തെറ്റ് ചെയ്യുന്നവരോട് ഞാന്‍ ക്ഷമിക്കുന്നതു പോലെ എന്റെ തെറ്റുകള്‍ എന്നോടും ക്ഷമിക്കേണമേ" എന്ന് പ്രാര്‍ഥിക്കണം എന്നാണു ക്രിസ്തു പഠിപ്പിച്ചത്. അതാണോ ഈ കങ്കാണിമാര്‍ ചെയ്തത്? പണത്തിന്റെയും ആഡംബരത്തിന്റെയും മുകളില്‍ തപസ്സിരിക്കുന്നവര ദിനേന പല്ലവിപോലെ തൊഴിലായി ഇവയൊക്കെ പ്രസംഗിക്കുന്നതില്‍ ആത്മാര്‍ഥത കാണുന്ന പാവങ്ങള്‍ എന്നും ഇവരുടെ കറവപ്പശുക്കള്‍ മാത്രം. ആവശ്യാനുസ്സരണം ബലികൊടുക്കാന്‍ നിര്‍ത്തിയിരിക്കുന്ന ബലിമൃഗങ്ങള്‍.....
ഭാരതത്തില്‍ വന്നു ഭാരതീയന്റെ ജീവന് വിലപറയാന്‍ വെറും ഒരു കോടി ചില്വാനം രൂപയുണ്ടെങ്കില്‍ മതി, നക്കാപ്പിച്ചയ്ക്ക് ആര്‍ക്കും ആരെയും എന്തും ചെയ്യാവുന്ന സ്ഥലമാണ് പ്രത്യേകിച്ചും കേരളം എന്ന് പറയാന്‍ ശ്രമിച്ച കുറെ ഇരുകാലി ചെന്നായ്ക്കളെ ഒരുപരിധി വരെയെങ്കിലും നിലയ്ക്ക് നിര്‍ത്താന്‍ ഇത് ധാരാളം.
കുഴലിലെ പുച്ഛം: നാളെ എന്തുണ്ടാകും?
പ്രത്യേകിച്ചൊന്നുമില്ല, നെയാട്ടിങ്കര തിരഞ്ഞെടുപ്പിന് ശേഷം കളിക്കാനിരുന്ന നാടക ഭാഗത്തിലൊന്നുരണ്ടു ഭാവങ്ങളും സംഭാഷണങ്ങളും ഇത്തിരി നേരത്തെ ആക്കും അത്രേയുള്ളൂ....
പ്രത്യേകിച്ചൊന്നുമില്ല, നെയാട്ടിങ്കര തിരഞ്ഞെടുപ്പിന് ശേഷം കളിക്കാനിരുന്ന നാടക ഭാഗത്തിലൊന്നുരണ്ടു ഭാവങ്ങളും സംഭാഷണങ്ങളും ഇത്തിരി നേരത്തെ ആക്കും അത്രേയുള്ളൂ....