Friday 24 August 2012

ഇതിനാകും പഴമക്കാര് നനഞ്ഞിടം കുഴിക്കുക എന്ന് പറയുന്നത്!

തിനൊന്നു ദിവസം നീണ്ട അവധിയൊപ്പിച്ചെടുത്തതാ...  നാല് ദിവസം പിള്ളേരേം കൊണ്ടു ഒരു കറക്കം,  രണ്ടു ദിവസം ഭാര്യാ മണിയുടെ പരിഭവം തീര്‍ക്കാന്‍ കടകളില്‍ ഒപ്പമുള്ള ‍പോക്ക്......., പിന്നെ ഒരു ദിവസം മടിപിടിച്ചുറക്കം,  കുറെയേറെ ചിന്താതന്തുക്കളുടെ അഴിച്ചെടുക്കല്‍,  മൂന്നു വിശകലനം, രണ്ടു അവതാരിക, അഞ്ചു ലേഖനം, പിന്നെ, കുറെ വിലപ്പെട്ട രേഖകളുടെ തരംതിരിക്കല്‍, സൂക്ഷിക്കല്‍......, ഒരു പാടു കാര്യങ്ങള്‍ ആലോചിച്ചു വച്ചതാ... പക്ഷെ.., തേങ്ങാക്കൊല....  എല്ലാം കുളം.... ദാ ഏഴുദിവസം ആയി, ഒന്നും നടന്നിട്ടില്ല.... അവധി തുടങ്ങിയപ്പോള്‍ നേരെ കുരിശും കുടയും പിടിച്ചോണ്ടു അവധിയാണെന്നറിഞ്ഞിട്ടു തിരക്കി വന്ന പോലെ എത്തിയിരിക്കുന്നു.... കുറെ സഹായ അപേക്ഷകള്‍... അതിന്റെ പുറകെ തീര്‍ന്നു ദിവസം ഏഴ്.  അതും പോരാഞ്ഞു ഇടയ്ക്ക് വന്നു ചാടിയ നാട്ടുകാരുടെ പ്രശ്നങ്ങള്‍....  ഇനിയുമുള്ള നാല് ദിവസങ്ങള്‍ പോരാതെ വരും ഇതെല്ലാം തീര്‍ക്കാന്‍...!
 
എന്റെ എല്ലാ ആലോചനകളും....., എഴുത്തുകള്‍, വായന, കുട്ടികള്‍ക്കും ഭാര്യയ്ക്കുമൊപ്പമുള്ള അവരുടെ സമയം... ഉറക്കം... എല്ലാം തകിടം മറിച്ചു..... ഇത് വരെ ഒന്ന് സ്വസ്ഥമായി ഉറങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല....എന്താ എനിക്ക് മാത്രം ഇങ്ങനെ....? അല്ല, അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ.... സ്വയം ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഇത്രയ്ക്ക് മടിയായിത്തുടങ്ങിയാലെങ്ങനാ പ്രിയപ്പെട്ടവരേ?
 
അറിയാതെ പറഞ്ഞു പോവ്വാ...
 


അറിയാതെ പറഞ്ഞു പോവ്വാ...
ഇതിനാകും പഴമക്കാര് നനഞ്ഞിടം കുഴിക്കുക എന്ന് പറയുന്നത്!

No comments:

Post a Comment